car

മൂവാറ്റുപുഴ: സ്‌കൂൾ അസംബ്ലിയിലേക്ക് കാർ പാഞ്ഞുകയറി അദ്ധ്യാപികയടക്കം 11 പേർക്ക് പരിക്ക്. അദ്ധ്യാപികയുടെ നില അതീവ ഗുരുതരം. ഇന്ന് രാവിലെ എട്ടരയോടെ മൂവാറ്റുപുഴ കടാതി വളക്കുഴി റോഡിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം. പരിക്കേറ്റ അദ്ധ്യാപികയെ കോലഞ്ചേരി ആശുപത്രിയിലും വിദ്യാർത്ഥികളെ അടുത്തുള്ള നിർമ്മല ആശുപത്രിയിലും മൂവാറ്റുപുഴ എം.സി.എസിലും പ്രവേശിപ്പിച്ചു.

സ്കൂളിലെ മലയാളം അദ്ധ്യാപികയായ രേവതിയാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. ഇതേ സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ കാറാണ് നിയന്ത്രണം വിട്ട് അംബ്ലിയിലേക്ക് പാറഞ്ഞുകറിയത്. യോഗാ പരിശീലനത്തിനിടെ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിനിടെയാണ് സംഭവം.

ഗംഗ കെ.എസ് (12), വിസ്മയ വിനയകുമാർ (12), ദേവിക രാജേഷ് (12), അമിത അനിൽ (12), ആദ്ര വിമൽ (12), അർച്ചന രാജേഷ് (12) ദേവിക അജി (12), കാർത്തിക ജി (12), അനന്ദു കുറുപ്പ് (12), ഹരി ഗോവിന്ദ് (12), അദ്വയ്ദ് അനിരുദ്ധ് (12) ഇവരാണ് പരിക്കേറ്റത്. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തിയിരുന്നു. കുട്ടികളെ കണ്ട് ബ്രേക്ക് ചവിട്ടുന്നതിന് പകരം ആക്‌സിലറേറ്ററിൽ കാൽ അമർന്നതാണ് അപകടത്തിന് കാണമെന്നാണ് സൂചന.