nature

കിളിമാനൂർ: മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബിന്റെ ഉദ്ഘാടനം സംസ്ഥാന ഭൂവിനയോഗ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടർ എം. ഖുത്തുബ് നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്ക് വിലപ്പെട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ലബ് സെക്രട്ടറി ജീവൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്. വസന്തകുമാരി, സ്റ്റാഫ് സെക്രട്ടറി എം. തമീമുദ്ദീൻ, ക്ലബ് കൺവീനർ സുജിത്ത്, അതുല്യ.ആർ.കൃഷ്ണ, ദേവിക എന്നിവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം നൽകുന്ന എം.ഖുത്തുബ് സംവിധാനം ചെയ്ത ദൈവത്തിന്റെ സ്വന്തം നാട് എന്ന ഹൃസ്വചിത്രം പ്രദർശിപ്പിച്ചു.പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി പരിസ്ഥിതി സംരക്ഷണ റാലി സംഘടിപ്പിച്ചു.