sabarimala-kadakam-palli
sabarimala kadakam palli

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ കേന്ദ്രസർക്കാർ നിയമ നിർമ്മാണം നടത്തണമെന്നും ജനത്തെ തെരുവിൽ ഇറക്കരുതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. യുവതീ പ്രവേശന വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിനെ സ്വാഗതം ചെയ്യുന്നുവെന്നാവർത്തിച്ച മന്ത്രി ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമ പരിരക്ഷ നല്ലതാണെന്ന് മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.

പ്രേമചന്ദ്രൻ ലോക്സഭയിൽ അവതരിപ്പിക്കുന്ന സ്വകാര്യബില്ലിന് എന്തു സംഭവിക്കുമെന്ന് എല്ലാവർക്കുമറിയാം. തന്റെ ഉത്തരവാദിത്വം നിറവേറ്റി എന്നു കാണിക്കുന്നതിനാകാം അദ്ദേഹം ബിൽ അവതരിപ്പിച്ചത്. കേന്ദ്രം ഈ പ്രശ്നത്തെ ഗൗരവമായി കാണണം. സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നിലനിൽക്കുകയാണെങ്കിലും നിയമനിർമ്മാണത്തിന് തടസമില്ല.

നിയമവാഴ്ചയും ഭരണഘടനയും അനുസരിച്ചു മാത്രമേ സംസ്ഥാന സർക്കാരിനു മുന്നോട്ടുപോകാൻ കഴിയൂ. നിയമനിർമാണത്തിനു കാലതാമസം വരുന്നെങ്കിൽ കേന്ദ്രം ഓർഡിനൻസ് ഇറക്കണം.