june21b

വക്കം: മേൽക്കടയ്ക്കാവൂർ കൈരളി കുടുംബശ്രീ വനിതാ അയൽക്കൂട്ടത്തിന്റെ 19-ാം വാർഷികാഘോഷം ചിറയിൻകീഴ് പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത ഉദ്ഘാടനം ചെയ്തു. മിൽകോ ചെയർമാൻ പഞ്ചമം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ചന്ദ്രശേഖരൻ നായർ, ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് മേൽകടക്കാവൂർ ബ്രാഞ്ച് മാനേജർ പാലവിള സുരേഷ്, എ.ഡി.എസ് ചെയർപേഴ്സൺ സിജി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ശ്രീലത, സൗമ്യ, ഇന്ദിര, ബേബി അമ്മ ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു. സംഘം പ്രസിഡന്റ്‌ അമ്പിളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംഘം സെക്രട്ടറി ഗിരിജ കുമാരി വാർഷിക റിപ്പോർട്ട്‌, വരവ് ചെലവ് കണക്ക് എന്നിവ അവതരിപ്പിച്ചു. ശോഭന കുമാരി സ്വാഗതവും. അജി കൃതജ്ഞതയും പറഞ്ഞു.