വിഴിഞ്ഞം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി അദാനി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോട്ടപ്പുറം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗ ദിനാഘോഷങ്ങൾ അദാനി ഫൗണ്ടേഷൻ സാമൂഹിക പ്രതിബദ്ധത വിഭാഗം മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി സ്റ്റേറ്റ് കമ്മിറ്റി അംഗം ഡോക്ടർ അഖിൽ കൃഷ്ണ, ആരോഗ്യ ഭാരതി വെങ്ങാനൂർ ജോയിന്റ് സെക്രട്ടറി റെജി ജോയി, ഹെഡ്മിസ്ട്രസ് ഐഡാ ഇനറ്റ് എന്നിവർ പങ്കെടുത്തു. ഒരു വർഷക്കാലമായി വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. മോഡൽ എച്ച്.എസ്.എസ് ചാവടിനട എന്നിവിടങ്ങളിലെ നൂറോളം വിദ്യാർത്ഥികൾക്കായി നടന്നുവന്ന യോഗ പരിശീലന കളരിയുടെ സമാപനത്തോടനുബന്ധിച്ച് അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ നിന്ന് റാലിയും നടത്തി. തുടർന്ന് വെങ്ങാനൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന യോഗ ദിനാചരണത്തിൽ അദാനി ഫൗണ്ടേഷൻ മേധാവി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകലയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് സതീഷ്, ഹോമിയോ കോളേജ് പ്രൊഫസർ ഡോ. രഘു, ആയുർവേദ ഹോസ്പിറ്റൽ പ്രൊഫ. ദുർഗാപ്രസാദ്, ഹെഡ്മിസ്ട്രസ് ശ്രീലത ദേവി, പി.ടി.എ പ്രസിഡന്റ് ഹരീന്ദ്രൻ നായർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലാലൻ, രാജയ്യൻ, അദാനി ഫൗണ്ടേഷൻ സി.എസ്.ആർ അംഗങ്ങളായ ജോർജ് സെൻ, വിനോദ്, ഗായത്രി, ശ്രീനാഥ് ,മായ, മീര മറിയം സ്കറിയ, ലിംന എന്നിവർ പങ്കെടുത്തു.