yoga

കിളിമാനൂർ: ഗവ ആയുർവേദ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനവും ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസും നടന്നു. രാജാരവിവർമ്മ ആർട് ഗ്യാലറിയിൽ നടന്ന പരിപാടി പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു ഉദ്ഘാടനം ചെയ്‌തു. വാർഡ് അംഗങ്ങളായ ധരളിക, ജലജ, ലാലി ,ഡോക്ടർമാരായ ഷീജ അഷ്റഫ്, ലക്ഷ്മി, രവികുമാർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: കിളിമാനൂർ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗാ ദിനാചാരണത്തിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷീജ അഷ്റഫ് സംസാരിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, വാർഡ് അംഗങ്ങളായ ധരളിക, ജലജ, ലാലി, ഡോ. ലക്ഷമി, ഡോ. രവികുമാർ എന്നിവർ സമീപം