v-s-sivakumar
v s sivakumar

തിരുവനന്തപുരം : സഹകരണ ജീവനക്കാരെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊമോഷൻ സാദ്ധ്യത ഇല്ലാതാക്കുന്ന 1:4 അനുപാതം ഭേദഗതി ചെയ്യണം. രണ്ടും നാലും ശനിയാഴ്ചകളിൽ അവധി അനുവദിക്കണം. പെൻഷൻ പ്രായം 60 ആയി ഉയർത്തണം. നിക്ഷേപ പിരിവുകാരുടെയും ഗോൾഡ് അപ്രൈസർമാരുടെയും പാർട്ട്‌ടൈം സ്വീപ്പർമാരുടെയും പ്രൊമോഷൻ തടയുന്ന നിയമവ്യവസ്ഥകൾ മാറ്റണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ ജോഷ്വാ മാത്യു, വൈസ് പ്രസിഡന്റുമാരായ അശോകൻ കുറുങ്ങപ്പള്ളി, ആനാട്‌ ഗോപകുമാർ, ട്രഷറർ പി.കെ. വിനയകുമാർ, ജനറൽ സെക്രട്ടറി ചാൾസ് ആന്റണി എന്നിവ‌ർ സംസാരിച്ചു.