നെടുമങ്ങാട്: നഗരസഭയിലെ സർക്കാർ സ്കൂളുകളിൽ വായനദിനം സമുചിതമായി ആചരിച്ചു. കരിപ്പൂര് ഗവ. ഹൈസ്കൂളിൽ അമ്മമാർക്ക് സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകം നല്കിക്കൊണ്ട് എഴുത്തുകാരി ബിന്ദു വി.എസ് വായനദിനം ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ക്ലാസ് ലൈബ്രറിയ്ക്ക് പുസ്തകം നല്കി വാർഡ് കൗൺസിലർ സംഗീതാ രാജേഷ് നിർവഹിച്ചു. കുട്ടികൾ തയാറാക്കിയ പുസ്തകക്കുറിപ്പിന്റെ പതിപ്പ് രക്ഷകർത്താവായ സാംബശിവൻ പ്രകാശനം ചെയ്തു. എൽ.പി, യു പി, എച്ച്.എസ് വിഭാഗത്തിൽ നിന്നും സജ്ന ആർ.എസ്, ഫാസിൽ. എസ്, അനസിജ് എം എസ്, അഭിരാമി. ബി എന്നിവർ പുസ്തകപരിചയം നടത്തി. ദുർഗാപ്രദീപ് വായനദിന സന്ദേശമവതരിപ്പിച്ചു. അഞ്ജന എസ്.ജെ കവിതാലാപനം നടത്തി. കുട്ടികളുടെ നാടൻപാട്ടും നടന്നു. പി.ടി.എ പ്രസിഡന്റ് ആർ.ഗ്ലിസ്റ്റസ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് അനിത വി.എസ് സ്വാഗതവും മംഗളാംബാൾ ജി.എസ് നന്ദിയും പറഞ്ഞു. ഷീജാബീഗം,പുഷ്പരാജ്,പി.ടി.എ വൈസ് പ്രസിഡന്റ് പ്രസാദ്, സ്കൂൾ ലൈബ്രേറിയൻ സോണിയ എന്നിവർ പങ്കെടുത്തു. പൂവത്തൂർ ഗവ. എച്ച്.എസ് എസിൽ വായനാദിനാഘോഷവും വായനാവാരത്തിന്റെ ഉദ്‌ഘാടനവും വൈസ് പ്രിൻസിപ്പാൾ സുരേഷ്. എസിന്റെ അദ്ധ്യക്ഷതയിൽ കുട്ടികൾക്ക് പുസ്‌തകപ്പൊതികൾ സമ്മാനിച്ച് പി.ടി.എ പ്രസിഡന്റ് എസ്.എസ് ബിജു നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ബി.ബി സുരേഷ്, അദ്ധ്യാപികമാരായ ബിജി എസ് മാത്യു, ശ്രീദേവി ആർ, എന്നിവർ സംസാരിച്ചു .ജി.എസ്. ജയലത നന്ദി പറഞ്ഞു. നെടുമങ്ങാട് എൽ.എം.എ.എൽ.പി എസിൽകൗൺസിലർ ഷാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷെമീം അദ്ധ്യക്ഷനായി.ബി.ആർ. സി കോ-ഓഡിനേറ്റർ സരിത, അദ്ധ്യാപകരായ സരിത, പ്രീത, പുഷ്പകുമാരി, കെ ബിന്ദു, സുമയ്യ എന്നിവർ സംസാരിച്ചു.