 പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.പി.എ (വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലായ് 9 മുതൽ 11 വരെ സ്വാതി തിരുനാൾ സംഗീത കോളേജിൽ വെച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 ടൈംടേബിൾ

ജൂലായ് 8ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി.ടെക് ഡിഗ്രി ജൂലായ് 2019 (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

2019 ജൂലായിൽ നടക്കുന്ന റെഗുലർ ബി.ടെക് ആറാം സെമസ്റ്റർ (2008 സ്‌കീം) കോഴ്സ് കോഡിൽ വരുന്ന ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് ആറ്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

 മേഴ്സിചാൻസ്

24 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സര എൽ.എൽ.ബി) പരീക്ഷകൾക്ക് 2012 - 2015 ബാച്ചിലെ വിദ്യാർത്ഥികൾക്ക് മേഴ്സിചാൻസ് അനുവദിച്ചു. 23 വരെ അപേക്ഷകൾ സമർപ്പിക്കാം.വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ.എൽ.എൽ.ബി/ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 1വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (2008 സ്‌കീം) ജനുവരി 2019 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ജൂലായ് 10 വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ.

 സമ്പർക്ക ക്ലാസ്

വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന എം.കോം നാലാം സെമസ്റ്റർ കൊല്ലം സെന്ററിലെ ക്ലാസുകൾ 22 മുതൽ ആരംഭിക്കും.

 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലേയ്ക്ക് എം.ഫിൽ അഡ്മിഷന് വേണ്ടിയുളള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജൂലായ് 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റിൽ.

 തീസിസ് സമർപ്പിക്കാം

ജൂലായിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എ.എസ്.എൽ.പി സി.ബി.സി.എസ്.എസ് സ്ട്രീം പരീക്ഷയുടെ തീസിസ് സമർപ്പിക്കുവാനുളള അവസാന തീയതി ജൂലായ് 5.

 ഫയൽ അദാലത്ത്

സർവകലാശാലയിൽ തീരുമാനമാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി 17.07.2019 ന് ഫയൽ അദാലത്ത് നടത്തുവാൻ തീരുമാനിച്ചു. പ്രസ്തുത ഫയൽ അദാലത്തിലേയ്ക്ക് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രിൻസിപ്പൽമാർ, മാനേജർമാർ എന്നിവരിൽ നിന്നുംപരാതികൾ 05.07.2019 വരെ ഓൺലൈനായി സ്വീകരിക്കും. ഇതിനായി കേരളയൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ (www.keralauniversity.ac.in) പ്രത്യേക ലിങ്ക് ഓപ്പൺചെയ്തിട്ടുണ്ട്.

 ഹിന്ദി പൂർവ വിദ്യാർത്ഥി സംഗമം

കാര്യവട്ടത്തുളള ഹിന്ദി വിഭാഗത്തിൽ 22ന് രാവിലെ 10.30ന് പൂർവവിദ്യാർത്ഥി സംഗമം സംഘടിപ്പിക്കും.
 അഭിമുഖം

സർവകലാശാലയുടെ കീഴിലുളള വിവിധ യു.ഐ.ടി കളിലേയ്ക്ക് കരാറടിസ്ഥാനത്തിൽ ലൈബ്രറി അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നതിലേയ്ക്കായുളള അഭിമുഖം 24, 25 തീയതികളിൽ രാവിലെ 10ന് പാളയം സർവകലാശാല ക്യാമ്പസിൽ നടക്കും.