തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ പ്രളയ പുനരധിവാസ പദ്ധതിയിൽ ഒരു വീടും നിർമ്മിച്ചു നൽകിയില്ലെന്ന പ്രചാരണം തെറ്റാണെന്നും, ജൂൺ 15 വരെ വിവിധ ജില്ലകളിലായി 1388 വീടുകൾ പൂർത്തിയാക്കി കൈമാറിയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആദ്യഘട്ടത്തിൽ 2040 വീടുകളാണ് ആകെ നിർമ്മിക്കുക. ഇവയുടെ പണി ജൂലായ് അവസാനത്തോടെ പൂർത്തിയാകും. 101 വീടുകൾ കൈമാറ്റത്തിന് സജ്ജമാണ്. 300 വീടുകളുടെ മേൽക്കൂരയുടെ കോൺക്രീറ്റ് കഴിഞ്ഞു. ലിന്റൽ ഘട്ടത്തിലെത്തിയ 74 വീടുകളും അടിസ്ഥാന നിർമ്മാണം കഴിഞ്ഞ 62 വീടുകളുമുണ്ട്. 108 വീടുകളുടെ നിർമ്മാണം പ്രാഥമിക ഘട്ടത്തിലാണ്.
കെയർഹോം പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയിൽ പൂർത്തിയായ 43 വീടുകളിൽ 39 എണ്ണം കൈമാറി.
ആലപ്പുഴ കുട്ടനാട്ടിൽ 67 വീടുകളുടെ അടിസ്ഥാന നിർമ്മാണത്തിന് അധിക സഹായമായി 31.18 ലക്ഷം രൂപയും തൃശൂർ ജില്ലയിൽ 7,00,800 രൂപയും അനുവദിക്കാൻ അനുമതിയായെന്നും മന്ത്രി അറിയിച്ചു.
പദ്ധതിയുടെ രണ്ടാംഘട്ടത്തിനായി സഹകരണ സംഘങ്ങളിലെ ലാഭവിഹിതത്തിൽ നിന്ന് ഇതുവരെ 34.85 കോ
രൂപ സമാഹരിച്ചു. രണ്ടാം ഘട്ടത്തിൽ ഫ്ളാറ്റ് സമുച്ചയങ്ങളാണ് നിർമ്മിക്കുക.