raju-narayana-swami
raju narayana swami

തിരുവനന്തപുരം: സർക്കാരിനെതിരെയും ചീഫ് സെക്രട്ടറിക്കെതിരെയും പരസ്യ പ്രതികരണം നടത്തിയ രാജു നാരായണ സ്വാമിക്കെതിരെ അച്ചടക്ക നടപടിക്ക് സാദ്ധ്യത. പുറത്താക്കുമെന്ന വാർത്തയ്ക്കു പിന്നാലെയുണ്ടായ പരസ്യ പ്രതികരണം സർവീസ് ചട്ടങ്ങളുടെ ലംഘനമാണ്. സർക്കാരിനെയും ചീഫ്സെക്രട്ടറിയെയും വിമർശിച്ച് പ്രസംഗിച്ചതിന് വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ സ്വീകരിച്ച നടപടി രാജു നാരായണ സ്വാമിക്കെതിരെയും ഉണ്ടാകുമെന്നാണ് സൂചന.