ബാലരാമപുരം: ഗ്രാമപഞ്ചായത്തിലെ ഇടമനക്കുഴി ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബാലരാമപുരം പൗരസമിതിയുടെ ആഭിമുഖ്യത്തിൽ യൂണിഫോം വിതരണം നടത്തി. പൗരസമിതി പ്രസിഡന്റ് വിനീഷ് യൂണിഫോം വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് മെമ്പർ എസ്. ജയചന്ദ്രൻ, എം.എസ്. ഷിബുകുമാർ, അഴകി മഹോഷ്, ബാലരാമപുരം ജോയി, അൻസാർ, ശിവരുദ്രൻ, സുഗതൻ പോറ്റി, അനീഷ്, സുൽഫി, രാജേഷ്, വിജേഷ്, സന്തോഷ് കുമാർ, മുരുകൻ, ബഡ്സ് സ്കൂൾ അദ്ധ്യാപിക പ്രമീള എന്നിവർ സംബന്ധിച്ചു. ബഡ്സ് സ്കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾക്ക് രണ്ട് ജോടി യൂണിഫോമുകളാണ് വിതരണം ചെയ്തത്. പൗരസമിതി അംഗങ്ങളിൽ നിന്നും ഫണ്ട് സമാഹരിച്ചാണ് യൂണിഫോം വാങ്ങി നൽകിയത്.