ഇവണത്തെ ഐ.സി.സി ലോകക്കപ്പിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ ആരാണ് ? ഉത്തരം ജസ്‌പ്രീത് ബുമ്ര. ! പറയുന്നത് മറ്റാരുമല്ല, ലോകത്തെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ മുൻ ഓസ്ട്രേലിയൻ ഇതിഹാസതാരം ഗ്ലെൻ മക്ഗ്രാത്താണ്. ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാൾ !. ' ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. ജസ്‌പ്രീത് ബുംറയുടെ ബൗളിംഗ് തനിക്ക് ഏറെ ഇഷ്‌ടപ്പെട്ടു.
ചെറിയ റൺ - അപ്പിൽ വളരെ വേഗത്തിത്തിലുള്ള ബൗളിംഗും അസാധാരണ ആക്ഷനുമാണ് ബുംറയെ വിജയത്തിലേക്ക് നയിക്കുന്നത്. എം.ആർ.എഫ് പേസ് ഫൗണ്ടേഷന്റെ ടാലന്റ് ഹണ്ട് പരിപാടിയുടെ ഭാഗമായി റാഞ്ചിയിലെത്തിയ മക്ഗ്രാത്ത് ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിക്കവെയാണ് ബുംറയെ പ്രശംസിച്ച് സംസാരിച്ചത്. ഇന്ത്യയുടെ ബൗളിംഗ് ബാറ്ററിയായ ബുംറ ലോകക്കപ്പിൽ ഇതിനോടകം തന്നെ 5 വിക്കറ്റുകൾ വീഴ്‌ത്തി കഴിഞ്ഞു.