ggg

നെയ്യാ​റ്റിൻകര: വിശ്വഭാരതി പബ്ലിക് സ്‌കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസിലെയും സി.ബി.എസ്.ഇ ബോർഡ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ.വൺ കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. ആൻസലൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാർത്ഥി
കൾക്കുള്ള മൊമന്റോകളും പുസ്തകങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ നെയ്യാ​റ്റിൻകര മുനിസിപ്പൽ ചെയർപേഴ്‌സൺ ഡബ്യു.ആർ. ഹീബ അദ്ധ്യക്ഷയായിരുന്നു. മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ. ഷിബു പ്രസംഗിച്ചു. സ്‌കൂൾ ചെയർമാൻ വി. വേലപ്പൻ നായർ സ്വാഗതവും സീനിയർ പ്രിൻസിപ്പൽ എസ്. ജയദേവൻ നന്ദിയും പറഞ്ഞു.