dd

നെയ്യാറ്റിൻകര: ശ്രീനാരായണഗുരുവിന്റെ സാഹിത്യകൃതികളെ കുറിച്ച് ചർച്ച ചെയ്യുന്ന ശ്രീനാരായണ സാഹിത്യ ക്യാമ്പിന് തുടക്കമായി. കേരള സർവകലാശാലയുടെ അന്താരാഷ്ട്ര ശ്രീനാരായണ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് അരുവിപ്പുറത്ത് ഇന്നലെ ആരംഭിച്ചത്.

മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരും സാംസ്‌കാരിക ചിന്തകരും പ്രഭാഷകരും ക്യാമ്പിൽ അതിഥികളായെത്തിയിരുന്നു. ശ്രീനാരായണ സാഹിത്യക്യാമ്പിന്റെ ആദ്യദിവസത്തെ സമ്മേളനം ഇന്നലെ രാവിലെ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദർശനങ്ങൾ ഭൗതികശക്തിയായി വളരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ജെ.എസ്. ഷിജുഖാൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രാജ്‌മോഹൻ, അരുവിപ്പുറം ശ്രീകുമാർ, ശ്രീനാരായണ പഠനകേന്ദ്രംഡയറക്ടർ ഡോ. എം.എ. സിദ്ദീഖ്, ആർ.വി. അജയഘോഷ് എന്നിവർപങ്കെടുത്തു.

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അമൽ സി. രാജൻ, എസ്. സൂര്യ ശങ്കർ, കെ.ഇ.എൻ. ഡോ. എം. ചന്ദ്രബാബു എന്നിവർ പ്രഭാഷണങ്ങൾ നടത്തി. കവിതകളെക്കുറിച്ച് കുരീപ്പുഴ ശ്രീകുമാർ, പി.പി.രാമചന്ദ്രൻ, അനിതാ തമ്പി, വിനോദ് വൈശാഖി, ഡി. അനിൽകുമാർ, അരുവി അരുവിപ്പുറം, ദിലീപ് കുറ്റിയാണിക്കാട്, ഡോ. സോണി പൂമണി, ഹരി ചാരുത, എ.കെ. അരുവിപ്പുറം എന്നിവർ ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു. അഡ്വ. കെ. വിനോദ്‌സെൻ, സി.വി. സുരേഷ് എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ 8ന് 'കൊടിതൂക്കിമലയിലെ ധ്യാനനിമിഷങ്ങൾ' എന്ന അവബോധ കൂട്ടായ്മ ഉണ്ടായിരിക്കും. 9 ന്എഴുത്തിന്റെ രസതന്ത്രം എന്ന വിഷയത്തെക്കുറിച്ച് വി.ജെ. ജെയിംസ്, ബി. മുരളി, സതീഷ് കിടാരക്കുഴി, പി.വി. ഷിനിലാൽ, കെ.വി. മണികണ്ഠൻ, ജെ.എസ്. സമ്പത്ത്, എസ്. അഭിലാഷ് എന്നിവർ പ്രഭാഷണങ്ങൾ നടത്തും. കെ.ആർ. രാജൻ, ഡോ. ഉഷാ സതീഷ്, ഷിബു അരുവിപ്പുറം എന്നിവർ പങ്കെടുക്കും. വള്ളിക്കാവ് മോഹൻദാസ്, ലാൽസലാം, പ്രവീൺ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഉച്ചയ്ക്ക് 1.30 ന്
ക്യാമ്പ് അംഗങ്ങളുടെ രചനയുടെ അവതരണവും ക്യാമ്പ് അവലോകനവും നടക്കും. വൈകിട്ട് ചേരുന്ന സമാപന സമ്മേളനം ശ്രീനാരായണ ധർമ സംഘം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. ഡോ. സൈമൺ തട്ടിൽ അദ്ധ്യക്ഷനായിരിക്കും. ജെ.എസ്. ഷിജുഖാൻ പുരസ്‌കാര വിതരണം നിർവഹിക്കും. ടി. ശ്രീകുമാർ, വണ്ടന്നൂർ സന്തോഷ്, ജി. സജികൃഷ്ണൻ, ഡോ. എം.എ സിദ്ദീഖ് എന്നിവർ പങ്കെടുക്കും.