vivaham

ന്യൂഡൽഹി: കല്യാണത്തിനിടെ പല അബദ്ധങ്ങളും ഉണ്ടാവാറുണ്ട്.പേടിയും വെപ്രാളവും മൂലമാണ് അബദ്ധങ്ങളിൽ പലതും സംഭവിക്കുന്നത്. അത്തരത്തിൽ വധുവിന് പറ്റിയ അബദ്ധമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തർത്തോടുന്നത്. ചടങ്ങുകൾ നടക്കുന്നതിനിടെ ചുറ്റുംകൂടിയവർ പല നിർദ്ദേശങ്ങൾ നൽകിയതോടെ കൺട്രോളുപോയ വധു വരന്റെ കഴുത്തിൽ താലിചാർത്തുകയായിരുന്നു. എവിടെയാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല.

ചടങ്ങ് തുടങ്ങിയതോടെ പ്രാമായവരുൾപ്പെടെ ഒരുകൂട്ടം ആൾക്കാർ വധൂവരന്മാർക്ക് ചുറ്റുംകൂടി. പൂജാരിയാണ് എല്ലാ നിർദ്ദേശങ്ങളും കൊടുത്തത്. ഇതിനിടയിലാണ് അബദ്ധം സംഭവിച്ചത്. പക്ഷേ, അത് പൂജാരിയോ ചുറ്റിലുമുണ്ടായിരുന്നവരോ തിരിച്ചറിഞ്ഞില്ല. വധു വരന്റെ കഴുത്തിൽ താലി ചാർത്തിയതോടെ ചുറ്റിലുമുണ്ടായിരുന്നവർ വധൂവരന്മാർക്കുമേൽ പൂക്കൾ വർഷിച്ച് ചടങ്ങ് അടിപൊളിയാക്കി.

എല്ലാം കഴിഞ്ഞപ്പോഴാണ് അബദ്ധംപറ്റിയ വിവരം പൂജാരി അറിഞ്ഞത്. അതാേടെ പ്രശ്നം എങ്ങനെയും പരിഹരിക്കാനായി ശ്രമം. ഒടുവിൽ വരന്റെ കഴുത്തിൽ നിന്ന് താലി അഴിച്ചെടുക്കുകയും വരനെക്കൊണ്ട് വധുവിന്റെ കഴുത്തിൽ അത് കെട്ടിക്കുകയും ചെയ്തു.