photo

നെടുമങ്ങാട്: കിഴക്കേകോട്ട, പേരൂർക്കട ഡിപ്പോകളിൽ നിന്നും നെടുമങ്ങാട് മേഖലയിലേയ്ക്ക് കാൽ നൂറ്റാണ്ടിലേറെയായി സർവീസ് നടത്തിയിരുന്ന സിറ്റി ബസുകൾ നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് ജില്ലാപഞ്ചായത്ത് പ്രതിപക്ഷനേതാവ് ആനാട് ജയന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ഡിപ്പോയ്ക്ക് മുന്നിൽ സത്യഗ്രഹ സമരം നടത്തി. കോൺഗ്രസ് നേതാവ് പാലോട് രവി ഉദ്ഘാടനം ചെയ്തു .റദ്ദ് ചെയ്ത ഷെഡ്യൂളുകൾ അടിയന്തരമായി പുനസ്ഥാപിക്കണമെന്നും നിറുത്തലാക്കിയ സിറ്റി ബസിനു പകരം പുതിയ സർവീസുകൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. അരുൺകുമാർ.ടി. അർജുനൻ, നൗഷാദ് കായ്പ്പാടി ആനാട് ഷഹീദ്, വേട്ടമ്പള്ളി രഘുനാഥൻ നായർ, ആർ. അജയകുമാർ, ലാൽ വെള്ളാഞ്ചിറ, കെ. ശേഖരൻ, എം.എസ്. ബിനു, അനിൽകുമാർ, ആനാട് സുരേഷ്, ഫാത്തിമ, ആർ.ജെ. മഞ്ചു, ഒ.എസ്. ഷീല, പ്രഭ, നൂർജി, വെള്ളനാട് ശ്രീകണ്ഠൻ, ഗീതാ ജയൻ, അക്ബർഷാ, ഷീല, ഷീബാബീവി, മൂഴി സുനിൽ, മഹേഷ് ചന്ദ്രൻ, ഹാഷിം റഷീദ്, അഡ്വ. അഭിലാഷ്, ആദർശ് ആർ. നായർ തുടങ്ങിയവർ നേതൃത്വം നൽകി.