ആര്യനാട്:എസ്.എൻ.ഡി.പി യോഗം ആര്യനാട് വനിതാസംഘം യൂണിയന്റെ വാർഷിക കൺവെൻഷൻ യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് എൻ. സ്വയംപ്രഭ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം കേന്ദ്രസമിതിയംഗം ഗീതാമധു മുഖ്യ പ്രഭാഷണവും യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ സംഘടനാ സന്ദശവും നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്, യോഗം ഡയറക്ടർ ബോർഡംഗം എസ്. പ്രവീൺകുമാർ, യൂണിയൻ കൗൺസിലർമാരായ വി. ശാന്തിനി, കൊറ്റംപള്ളി ഷിബു, ജി. ശിശുപാലൻ, കൊക്കോട്ടേല ബിജു, പി.ജി. സുനിൽ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പറണ്ടോട് മുകുന്ദൻ, ദ്വിജേന്ദ്രലാൽ ബാബു, ജി. വിദ്യാധരൻ, വനിതാസംഘം വൈസ് പ്രസിഡന്റ് പി.വി. ശ്രീലത,സെക്രട്ടറി വസന്തകുമാരി ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ യൂണിയന് കീഴിലെ ശാഖകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് അവാർഡ് നൽകി.