തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയവരുടെ ഇഷ്ടവിഷയം കമ്പ്യൂട്ടർ സയൻസ്. ഏറെക്കാലം മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചിനോടുള്ള പ്രിയമാണ് കമ്പ്യൂട്ടർ സയൻസിലേക്ക് മാറിയത്. പ്രവേശനത്തിനായി ഉയർന്ന റാങ്കുള്ള വിദ്യാർത്ഥികൾ ആദ്യം തിരഞ്ഞെടുക്കുന്ന കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം (സി.ഇ.ടി), കൊല്ലം ടി.കെ.എം, തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലെല്ലാം കമ്പ്യൂട്ടർ സയൻസിൽ പ്രവേശനത്തിനാണ് ഉയർന്ന റാങ്കുകാർ ഓപ്ഷൻ നൽകിയത്. കമ്പ്യൂട്ടർ എൻജിനിയറിംഗ് കഴിഞ്ഞാൽ ഉയർന്ന റാങ്കുകാരിൽ കൂടുതൽ ഡിമാൻഡ് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചിൽ ആണ്. സി.ഇ.ടിയിൽ മെക്കാനിക്കൽ ബ്രാഞ്ചിൽ അലോട്ട്മെന്റ് ലഭിച്ച അവസാന റാങ്ക് 520ആണ്. ടി.കെ.എമ്മിൽ ഇത് 1256 ഉം തൃശൂർ ഗവ.കോളേജിൽ 1722ഉം ആണ്. ഇലക്ട്രിക്കൽ ആണ് വിദ്യാർത്ഥികളുടെ ഇഷ്ടവിഷയത്തിൽ തൊട്ടുപിന്നിൽ. ഇതിനും പിന്നിലാണ് സിവിൽ എൻജിനിയറിംഗ്. സർക്കാർ എൻജിനിയറിംഗ് കോളേജുകളിൽ സി.ഇ.ടിക്കും തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിനും പിറകിലായി ഐ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള തൃക്കാക്കര മോഡൽ എൻജി.കോളേജും മുൻനിര റാങ്കുകാർ ഓപ്ഷൻ നൽകിയിട്ടുണ്ട്. എയ്ഡഡ് എൻജിനിയറിംഗ് കോളേജുകളിൽ ഇത്തവണയും കൊല്ലം ടി.കെ.എം തന്നെയാണ് മുന്നിൽ .കോതമംഗലം എം.എകോളേജ് ആണ് എയ്ഡഡിൽ രണ്ടാം സ്ഥാനത്ത്.
അലോട്ട്മെന്റ് ഇപ്രകാരം
കമ്പ്യൂട്ടർ സയൻസിൽ
സി.ഇ.ടിയിൽ സ്റ്റേറ്റ് മെരിറ്റിൽ അവസാന അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥിയുടെ റാങ്ക് 97
കൊല്ലം ടി.കെ.എം കോളേജിൽ അവസാന അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥിയുടെ റാങ്ക് 328
തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിലെ റാങ്ക് 485
ഇലക്ട്രോണിക്‌സിൽ
സി.ഇ.ടിയിൽ സ്റ്റേറ്റ് മെരിറ്റിൽ അലോട്ട്മെന്റ് നേടിയ അവസാന റാങ്ക് 228
ടി.കെ.എമ്മിൽ 1055
തൃശൂർ ഗവ. എൻജി. കോളേജിൽ 867