01


പോത്തൻകോട്: വട്ടപ്പാറ എം.സി.റോഡിൽ മരുതൂർ വളവിൽ കെ.എസ്.ആർ.ടി.സി.ബസുകൾ കൂട്ടിയിടിച്ച് 52 യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 7 .15ന് നായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും തിരുവനന്തപുരത്തുനിന്നും ഗുരുവായൂർക്ക് പോയ സൂപ്പർഫാസ്റ്റും കൂട്ടിയിടിച്ചാണ് അപകടം. നേർക്ക് നേരെയുള്ള ഇടിയിൽ ഇരു ബസിന്റെയും മുൻഭാഗങ്ങൾ പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് ബസിനുള്ളിൽ കുടുങ്ങിപ്പോയ യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. സൂപ്പർ ഫാസ്റ്റ് ബസിന്റെ വീൽ ഒടിഞ്ഞു മടങ്ങിയതിനാൽ നെടുമങ്ങാട് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് അപകടസ്ഥലത്ത് നിന്ന് ബസ് മാറ്റിയത്. എം.സി.റോഡിൽ ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.

നന്ദു (20 ), പാറശാല സ്വദേശികളായ സുകുമാരൻനായർ (64 ), ദേവിക (27 ), പ്രദീപ്കുമാർ (55 ) ,ദിനീഷ് (36 ), എറണാകുളം സ്വദേശി ചിത്രവർമ്മ (19 ), അടൂർ സ്വദേശി ബാലകൃഷ്‌ണൻ (69 ), പാലക്കാട് സ്വദേശി ഷാജി (49 ), പനവേലി സ്വദേശി സുധാലക്ഷ്മി (34 ),പട്ടം സ്വദേശി മാത്യുകോശി (74 ), പന്തളം സ്വദേശി ഹനീഫ (76 ),കാട്ടാക്കട സ്വദേശി വിദ്യാധരൻ (52 ) നൂർജഹാൻ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.ഇവരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റ മറ്റ് യാത്രക്കാർ: അമരവിള സ്വദേശികളായ റഹീന ബീവി (55 ), അൻഷാദ് (24 ),അരുവിപ്പുറം സ്വദേശി സനൽകുമാർ (33 ), കോട്ടയം സ്വദേശി ജോസ് തോമസ് (57 ), ചെമ്പഴന്തി സ്വദേശി ആൽബിൻ (35 ), നാലാഞ്ചിറ സ്വദേശി ശ്രീകുമാരി (45 ),പന്തളം സ്വദേശികളായ രഞ്ജിനി (21 ), ലക്ഷ്മി (18 ), കൊട്ടാരക്കര സ്വദേശികളായ ബെറ്റി (34 ),അമൃത (24 ) അടൂർ സ്വദേശികളായ സുരേന്ദ്രൻ (62 ), സിന്ദുകുമാരി (50 ),സുന്ദരേശൻ (50 ),സുനിത (38 ),റാബിയത്ത് (65 ),ജിഷാകുമാരി (42 ), ബാലകൃഷ്‌ണൻ (69 ), പാലക്കാട് സ്വദേശി ഷാജി (49 ), സുധാലക്ഷ്മി (34 ),പട്ടം സ്വദേശി മാത്യുകോശി (74 ), പന്തളം സ്വദേശി ഹനീഫ (76 ),കാട്ടാക്കട സ്വദേശി വിദ്യാധരൻ (52 ) നൂർജഹാൻ തുടങ്ങിയവരാണ്. പരിക്കേറ്റ മറ്റ് യാത്രക്കാർ: അമരവിള സ്വദേശികളായ റഹീന ബീവി (55 ), അൻഷാദ് (24 ), അരുവിപ്പുറം സ്വദേശി സനൽകുമാർ (33 ), കോട്ടയം സ്വദേശി ജോസ് തോമസ് (57 ),ചെമ്പഴന്തി സ്വദേശി ആൽബിൻ (35 ), നാലാഞ്ചിറ സ്വദേശി ശ്രീകുമാരി (45 ),പന്തളം സ്വദേശികളായ രഞ്ജിനി (21 ), ലക്ഷ്മി (18 ),ദീപ്തി (20 ),നിതിൻ (20 ),സാബു (50 ),ആൻസി സാബു (18 ), കൊട്ടാരക്കര സ്വദേശികളായ ബെറ്റി (34 ),അമൃത (24 ), സോമവതി (55 ),ദിനേശ് (36 ),പൂവത്തൂർ സ്വദേശി ബീന (49 ) എറണാകുളം സ്വദേശി ലതവർമ്മ (47 ),കിളിമാനൂർ സ്വദേശി അലമേലു (20 ), പന്തളം സ്വദേശികളായ അനിതകുമാരി (50 ), രതീഷ് (29 ),നാലാഞ്ചിറ സ്വദേശി ദീപ്തി (20 ),കുളത്തൂർപുഴ സ്വദേശി സീമന്തിനി (49 ), വാളകം സ്വദേശി സുജിത് (27 ),മാവേലിക്കര സ്വദേശി സെറിൽ (26 ),കുന്നത്തോട് സ്വദേശി ഗോപകുമാർ (58 ),മെഡിക്കൽ കോളേജ് ആശുപത്രി സ്റ്റാഫ് ജാസ്മിൻ (42 ), ദീപ (19 ) എന്നിവരാണ്. ഇവർ ചികിത്സ കഴിഞ്ഞു മടങ്ങി.