തിരുവനന്തപുരം: സെമസ്റ്ററിൽ 90 അദ്ധ്യയന ദിവസങ്ങൾ ലഭ്യമാക്കാതെ വേഗത്തിൽ പരീക്ഷകൾ നടത്തും വിധത്തിലുള്ള കേരള യൂണിവേഴ്സിറ്റിയുടെ പുതിയ പരീക്ഷാ ടൈംടേബിൾ വിദ്യാർത്ഥികളെ മാനസിക സമ്മർദ്ദത്തിലാക്കുന്നു. കഴിഞ്ഞ അദ്ധ്യയന വർഷം പരീക്ഷ കൃത്യസമയത്ത് നടത്താത്തതിന്റെ പേരിൽ സെമസ്റ്റർ പരീക്ഷകൾ ഒരു മാസം പോലും ഇടവേളയില്ലാതെ എഴുതേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ. എൽ എൽ.ബി വിദ്യാർത്ഥികൾക്കാണ് ഏറെ ബുദ്ധിമുട്ട്. സെമിനാർ,അസൈൻമെന്റ് അടക്കം ഈ കാലയളവിൽ ചെയ്യേണ്ടി വരുമ്പോൾ പരീക്ഷയ്ക്ക് പഠിക്കാൻ സമയം കിട്ടാതെ വരും. ഓരോ സെമസ്റ്ററിലും 90 അദ്ധ്യയന ദിവസം വേണമെന്നതും പരീക്ഷകൾക്കിടയിൽ കൃത്യമായ ഇടവേള പാലിക്കണമെന്നതും ലംഘിച്ചുള്ളതാണ് പുതിയ ടൈംടേബിളെന്ന് വിദ്യാർത്ഥികൾ പറയുന്നു.എൽഎൽ.ബി ആദ്യ സെമസ്റ്റർ പരീക്ഷ എഴുതാൻ പറ്റാത്തതോ പരാജയപ്പെട്ടതോ ആയ വിദ്യാർത്ഥികൾക്ക് രണ്ടാം സെമസ്റ്റർ പരീക്ഷയുടെ നാല് ദിവസം കഴിഞ്ഞയുടൻ ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതണം
അതിനു ശേഷം 20 ദിവസത്തിനുള്ളിൽ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതണം