കഴക്കൂട്ടം: തെങ്ങ് മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റ വടക്കുംഭാഗം മഠത്തുവിളാകം വീട്ടിൽ മധുസൂദനൻ (50) മരിച്ചു. ഇന്നലെ രാവിലെ വീടിനടുത്തെ പുരയിടത്തിൽ തെങ്ങ് മുറിക്കുന്നതിനിടയിൽ പെട്ടെന്നുണ്ടായ മഴയിലും കാറ്റിലും ആടിയൊലഞ്ഞ തെങ്ങിൽ നിന്ന് മധുസൂദനൻ കാലിടറി വീഴുകയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രമണി. മക്കൾ: മീര, മിഥുൻ .