e-bill

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ ജൂലായ് ഒന്നുമുതൽ ഇ-ബിൽ സംവിധാനം നിലവിൽ വരും. ഇതുസംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. ട്രഷറി പ്രവർത്തനം പൂർണമായി കമ്പ്യൂട്ടർവത്കരിക്കുന്നതിന്റെയും ഒാൺലൈൻ ആക്കുന്നതിന്റെയും ഭാഗമായാണിത്. ഇതിനായി സർക്കാർ നടപ്പാക്കുന്ന സമഗ്ര ധനകാര്യമാനേജ്മെന്റ് സംവിധാനത്തിലെ സുപ്രധാന ചുവടുവെയ്പ്പാണ് ഇ-ബിൽ. ഇതോടെ ബിൽ ബുക്കുകളും ലെഡ്ജറുകളുമെല്ലാം ട്രഷറികളിൽ നിന്ന് അപ്രത്യക്ഷമാകും. ബില്ലുകളുടെ സമർപ്പണം മുതൽ സെറ്റിൽമെന്റ് വരെയുള്ള നടപടികൾ ഏത് സമയവും അറിയാനും

കാലതാമസമുണ്ടായാൽ പരാതിപ്പെടാനും അവസരം ലഭിക്കും. ഇതിനായി ട്രഷറി വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്.