priya

ഹൈദരാബാദ്: ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയ പ്രിയ വാര്യരുടെ മേക്കപ്പില്ലാത്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രിയ. ചിത്രീകരണവുമായി ബന്ധപ്പെട്ട് കടുംപച്ച ടോപ്പും കറുത്ത പാന്റും ധരിച്ച് ഒരു മേക്ക്പ്പും ഇല്ലാതെ പ്രിയ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയപ്പോഴുള്ള ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്രെടുത്തിരിക്കുന്നത്. സൈബർ കുറ്റ കൃത്യങ്ങൾ പ്രമേയമാക്കി മായങ്ക് ശ്രീവാസ്ത സംവിധാനം ചെയ്യുന്ന ലൗ ഹാക്കർ എന്ന ചിത്രത്തിലും പ്രിയ അഭിനയിക്കുന്നുണ്ട്.