കാട്ടാക്കട: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തെ അന്തർദ്ദേശീയ നിലവാരത്തിലേക്കുയർത്തുക എന്നത് സർക്കാരിന്റെ വാഗ്ദാനം നിറവേറ്റലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിന്റെ ആധുനികവത്കരണത്തിനുള്ള 71.9 കോടിയുടെ ഒന്നാം ഘട്ടത്തിന്റെ നിർമ്മാണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭൂമി മനുഷ്യർക്ക് മാത്രം അവകാശപ്പെട്ടതല്ല എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശമുണ്ട്. വന്യജീവികളുടെ ആവാസവ്യവസ്ഥ, ആഹാര രീതികൾ എല്ലാം സംരക്ഷിക്കപ്പെടണം .ഇവിടെ ആനകളുടെ പുനരധിവാസത്തോടൊപ്പം സന്ദർശകർക്ക് താമസ സൗകര്യം ഉൾപ്പെടെ എല്ല സൗകര്യവും ഒരുക്കും. കൂടാതെ നെയ്യാർ ഡാമിന് കൂടെ പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി, അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ കെ.എസ്. ശബരീനാഥൻ, സി.കെ. ഹരീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹൻ, ഗുരുവായൂർ ദേവസ്വം ബോർഡംഗം ഉഴമലയ്ക്കൽ വേണുഗോപാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജി. മണികണ്ഠൻ (കുറ്രിച്ചൽ), ജെ.ആർ. അജിത (കള്ളിക്കാട്), കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം എ. മിനി, കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ജി. സ്റ്റീഫൻ, സി.ആർ. ഉദയകുമാർ, എം.എസ്. റഷീദ്, സനൽകുമാർ, മുളയറ രതീഷ്, ആലുമൂട് വിജയൻ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ.....................കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിന്റെ ആധുനികവത്കരണത്തിനുള്ള ഒന്നാം ഘട്ടത്തിന്റെ നിർമ്മാണോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രിമാരായ കെ. രാജു, കെ. കൃഷ്ണൻകുട്ടി, അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ കെ.എസ്. ശബരീനാഥൻ, സി.കെ. ഹരീന്ദ്രൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, ഗുരുവായൂർ ദേവസ്വം ബോർഡംഗം ഉഴമലയ്ക്കൽ വേണുഗോപാൽ, കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ, വൈസ് പ്രസിഡന്റ് ജിഷ കൃഷ്ണൻ എന്നിവർ സമീപം