വെഞ്ഞാറമൂട്: പ്രൊഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ ഒഫ് പേർഫോമിംഗ് ആർട്സും രംഗപ്രഭാതും സംയുക്തമായി സംഘടിപ്പിക്കുന്ന ജി. ശങ്കരപ്പിള്ള സ്‌മാരക ദിനാചരണം രംഗപ്രഭാത് നാടകഗ്രാമത്തിൽ നടന്നു. രംഗപ്രഭാത് ചീഫ് കോ ഓർഡിനേറ്റർ എസ്. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ. പി. ഗംഗാധരൻ അനുസ്‌മരണ പ്രഭാഷണം നടത്തി. എസ്. അനിൽകുമാർ സ്വാഗതവും കീർത്തി കൃഷ്‌ണ നന്ദിയും പറഞ്ഞു. കെ.എസ്. ഗീത, വിപിനചന്ദ്രൻ എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രൊഫ. ജി. ശങ്കരപ്പിള്ള രചിച്ച് പി.എസ്. അഭിഷേക് സംവിധാനം നിർവഹിച്ച 'ആസ്ഥാന വിഡ്ഢികൾ' എന്ന നാടകം രംഗപ്രഭാത് അവതരിപ്പിച്ചു. അമൽ ഗോപിനാഥ്, അഖിൽ ബാബു, ബിമൽ ഗോപിനാഥ് എന്നിവർ അഭിനയിച്ചു. കെ.എസ്. ഗീത സംഗീതം നിർവഹിച്ച നാടകത്തിന്റെ ഗാനങ്ങൾ രചിച്ചത് ബിമൽ ഗോപിനാഥാണ്. ചിത്രലേഖ, ഹരീഷ്, രമ്യ .കെ.എസ്, അനിൽകുമാർ, ജി.ആർ. ആനന്ദ്, ചഞ്ചു .എം.എൽ, അമൽ ബാബു, വിഷ്ണു .എസ്, അരുണിമ