1

വിഴിഞ്ഞം: കേന്ദ്ര സാമൂഹിക ശാക്തീകരണ മന്ത്രാലയവും സക്ഷമ തിരുവനന്തപുരവും സംയുക്തമായി ഭിന്നശേഷി ക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകി. ഒ. രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകല അദ്ധ്യക്ഷത വഹിച്ചു. 2000 ൽ പരം ഗുണഭോക്താക്കൾക്ക് 1 കോടി 15 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്തു. സക്ഷമ സഹ സംഘടനാ സെക്രട്ടറി സുഭാഷ്, ജില്ലാ സെക്രട്ടറി എം. സന്തോഷ്, ജയലക്ഷ്മി, വെങ്ങാനൂർ സതീഷ്, സന്തോഷ്, ഡോ.പി.പി. വാവ, പത്മകുമാർ, ജയകുമാരി, ലാലൻ, വിഷ്ണു, ലതകുമാരി, വൽസല, കൃഷ്ണകുമാരി, സരിത, രാജലക്ഷ്മി, മിനി വേണുഗോപാൽ എന്നിവർ പങ്കെടുത്തു.