നെയ്യാറ്റിൻകര: സ്‌കൂൾ, കോളേജ് തലത്തിൽ ഗുരുദേവ ദർശനം പഠിപ്പിക്കേണ്ടതുണ്ടെന്ന് സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. ശ്രീനാരായണഗുരുദേവ സാഹിത്യക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്നലെ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ജെ.എസ്. ഷിജുഖാൻ അദ്ധ്യക്ഷനായിരുന്നു. വൈലോപ്പിള്ളി സംസ്‌കൃതിഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രാജ്‌മോഹൻ, ടി. ശ്രീകുമാർ, വണ്ടന്നൂർ സന്തോഷ്, ജി. സജികൃഷ്‌ണൻ, ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടർ ഡോ. എം.എ. സിദ്ദീഖ് എന്നിവർ സംബന്ധിച്ചു. എഴുത്തിന്റെ രസതന്ത്രം എന്ന സെഷനിൽ കഥാകൃത്തുക്കളായ വി.ജെ .ജെയിംസ്, സതീഷ് കിടാരക്കുഴി, പി.വി. ഷിനിലാൽ, കെ.വി. മണികണ്ഠൻ, സംവിധായകൻ ജെ.എസ്. സമ്പത്ത്, കാർട്ടൂണിസ്റ്റ് ഹരിചാരുത എന്നിവർ പ്രഭാഷണങ്ങൾ നടത്തി. കെ.ആർ. രാജൻ, ഡോ. ഉഷാസതീഷ് എന്നിവർ പങ്കെടുത്തു. വള്ളിക്കാവ് മോഹൻദാസ്, ലാൽ സലാം, പ്രവീൺ എന്നിവർ വിവിധ വിഷയങ്ങൾ ആസ്‌പദമാക്കി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മാദ്ധ്യമപ്രവർത്തകൻ ഗിരീഷ് പരുത്തിമഠം, ഫോട്ടോ ജേർണലിസ്റ്റ് അജയൻ അരുവിപ്പുറം, കവികളായ ഡോ. ബിജു ബാലകൃഷ്ണൻ, ഡി. ഉബൈദുള്ള, മാളവിക എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന് മുന്നോടിയായി നടത്തിയ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.