പൂവാർ: ബൈക്കും വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കരുംകുളം കൊച്ചുതുറ ഇടത്തറ പുരയിടത്തിൽ തോബിയാസ് (43) മരിച്ചു .ശനിയാഴ്ച രാത്രിയിൽ കരുംകുളം കല്ലുമുക്കിന് സമീപത്തു വച്ചായിരുന്നു അപകടം. പൂവാറിലേയ്ക്ക് പോവുകയായിരുന്ന തോബിയാസിന്റ ബൈക്കും വിഴിഞ്ഞത്തേക്കുള്ള വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തോബിയാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഡസ്റ്റിമോണ .