indian-womens-hockey-team

ഹിരോഷിമ : കലാശക്കളിയിൽ ആതിഥേയരായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി ഇന്ത്യൻ വനിതാ ഹോക്കി ടീം എഫ്.ഐ.എച്ച്. സിരീസ് ഫൈനൽസ് കിരീടം സ്വന്തമാക്കി.

ഇന്ത്യയ്ക്കുവേണ്ടി ഡ്രാഗ് ഫ്ളിക്കർ ഗുർജിത്ത് കൗർ രണ്ട് ഗോളുകൾ നേടിയപ്പോൾ ക്യാപ്ടൻ റാണി രാംപാൽ ഒരു ഗോളടിച്ചു. മൂന്നാംമിനിട്ടിൽ ത്തന്നെ റാണിയിലൂടെ ഇന്ത്യ മുന്നിലെത്തിയിരുന്നു. 11-ാം മിനിട്ടിൽ ജപ്പാന്റെ കനോൺ മോറി കളി സമനിലയിലാക്കി 45, 60 മിനിട്ടുകളിലായി ഗുർജിത്ത് സ്കോർ ചെയ്തതോടെ ഇന്ത്യ കിരീടത്തിൽ മുത്തമിടുകയായിരുന്നു.

ഇൗ ടൂർണമെന്റിന്റെ സെമിയിൽ വിജയിച്ചതോടെ ഇന്ത്യ ഇൗവർഷം നടക്കുന്ന ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരുന്നു.

റാണി രാംപാൽ ടൂർണമെന്റിലെ മികച്ച കളിക്കാരിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഗുർജിത്ത് ടോപ് സ്കോററായി.