indrans

ഷാങ്ഹായി : 22-ാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാളം സിനിമയ്ക്ക് അംഗീകാരം.

പ്രധാന മത്സര വിഭാഗമായ 'ഗോൾഡൻ ഗോബ്ലറ്റ്" പുരസ്‌കാരത്തിൽ മത്സരിച്ച ഡോ. ബിജു സംവിധാനം ചെയ്ത ഇന്ദ്രൻസ് നായകനായ പുതിയ ചിത്രം 'വെയിൽമരങ്ങൾ" ഔട്ട് സ്റ്റാന്റിംഗ് ആർട്ടിസ്റ്രിക് അച്ചീവ്മെന്റ് അവാർഡ് നേടി. ആദ്യമായിട്ടാണ് ചൈനയിലെ ഷാങ്ഹായി മേളയിൽ മലയാളത്തിന് പുരസ്കാരം ലഭിക്കുന്നത്

സോമ ക്രിയേഷൻസിന്റെ ബാനറിൽ ബേബിമാത്യു സോമതീരമാണ് ചിത്രം നിർമ്മിച്ചത്. അന്താരാഷ്ട്ര മേളകളുടെ ആധികാരികത നിർണയിക്കുന്ന 'ഫിയാപ്ഫി"ന്റെ അംഗീകാരമുള്ള ലോകത്തെ പ്രധാനപ്പെട്ട ആദ്യ പതിനഞ്ചു ചലച്ചിത്രമേളകളിൽ ഒന്നാണ് ഷാങ്ഹായ്‌. 2012 ൽ ഡോ. ബിജുവിന്റെ 'ആകാശത്തിന്റെ നിറം" എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വർഷം 112 രാജ്യങ്ങളിൽ നിന്നുള്ള 3964 ചിത്രങ്ങളിൽ നിന്നാണ് 14 എണ്ണം ഗോൾഡൻ ഗോബ്ലറ്റ് മത്സരത്തിനായി തിരഞ്ഞെടുത്തത്.
പ്രശസ്ത ടർക്കിഷ് സംവിധായകനായ നൂറി ബിൽഗേ സെയാലിനാണ് ഗോൾഡൻ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയർമാൻ.