pedofilia

1984 ആഗസ്റ്റ് 27ന് ആംസ്റ്റർഡോമിലെ ഹോളിഡേ ഇൻ എന്ന ഹോട്ടലിലെ കുളിമുറിയിൽ വെച്ചാണ് ആ ആറു വയസുകാരി മരിച്ചത്. അവളുടെ മൃതദേഹം പരിശോധിച്ച ഡോക്ടർ പറഞ്ഞത് അതൊരു ദയാപൂർണ്ണമായ മോചനമായിരുന്നു എന്നാണ്. ശരീരത്തിൽ കൂടിയ അളവിലുള്ള കൊക്കെയ്നും നിരന്തരമായ ലൈംഗികാക്രമണവുമാണ് അവളുടെ മരണത്തിൽ കലാശിച്ചത്. ഇത് തിയ പ്യൂംബ്രോക്ക്, ഒരിക്കൽ ചൈൽഡ് പോർണോഗ്രഫിക് വീഡിയോകളിൽ 'അഭിനയിച്ചവൾ'.ശപിക്കപ്പെട്ട ജൻമം എന്ന് നമ്മൾ ആരെക്കുറിച്ചെങ്കിലുമോ അതോ സ്വയമേവയോ പറയുന്നതായിരിക്കും. എങ്കിൽ അത്തരമൊരു ജൻമം ഈ ലോകത്തുണ്ടായിരുന്നു എന്നറിയുക. നെതർലൻഡിൽ വേശ്യാവൃത്തി തൊഴിലാക്കിയ അച്ഛന്റെയും അമ്മയുടെയും മകളായി ജനനം.അമ്മ മുഴുവൻ സമയവും വേശ്യാവൃത്തി നടത്തുന്ന സ്ത്രീ, അച്ഛൻ ഇത്തരം പണികൾക്ക് ആളെ കൂട്ടിക്കൊടുക്കുന്ന ഒരാൾ.

തിയയെ പോർണോഗ്രഫിക് വീഡിയോകളിൽ മാതാപിതാക്കൾ അഭിനയിപ്പിച്ചു. കുട്ടി ഇത്തരം കാര്യങ്ങളോട് സഹകരിക്കാതായപ്പോൾ കൊക്കെയ്ൻ അടങ്ങിയ സിഗററ്റ് വലിക്കാൻ കൊടുത്തു. ഒടുവിൽ ആംസ്റ്റ്ർഡാമിൽ വച്ച് മരിക്കുന്ന സമയത്തും അവൾ ഒരു ഫോട്ടോ ഷൂട്ടിലായിരുന്നു. മാതാപിതാക്കളുടെ സുഹൃത്തുക്കളുൾപ്പെടെ പീഡിപ്പിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ചൈൽഡ് പോർണോഗ്രഫിക് വീഡിയോകൾ ഏങ്ങനെ നിർമ്മിക്കപ്പെടുന്നുവെന്ന് നോക്കാം.

1874ലെ ചൈൽഡ് പോർണോഗ്രഫി

ലണ്ടനിൽ ഹെൻറി ഹെയ്ലർ എന്ന ഫോട്ടോഗ്രാഫറുടെ സ്റ്റുഡിയോ റെയ്ഡ് ചെയ്ത പൊലീസിന് ലഭിച്ചത് കുട്ടികളുടെ അശ്ളീല ഫോട്ടോകൾ. അന്നത്തെ കാലത്ത് അയാൾ എത്ര ഫോട്ടോയെടുത്തിരിക്കും ? 130,000 ഫോട്ടോകളാണ് അയാൾ കൈവശം വച്ചിരുന്നത്.വിക്ടോറിയൻ കാലഘട്ടത്തിൽ കുട്ടികളുടെ ലൈംഗികചേഷ്ടകളുള്ള പടങ്ങളടിച്ച പോസ്റ്റ് കാർഡുകളുണ്ടായിരുന്നത്രേ. പക്ഷേ ഇത് സെൻസർ ചെയ്യപ്പെടാതെ പൊതു സമൂഹത്തിന് ലഭിച്ചിരുന്നില്ല.

തിയ പറയാതെ പറഞ്ഞത്

തിയയുടെ മരണം നെതർലൻഡിലെ ചൈൽഡ് പോർണോഗ്രഫിക് വീഡിയോകൾക്കെതിരെ നിയമ നിർമ്മാണ നടത്താൻ സർക്കാരിനെ പ്രേരിപ്പിച്ചു. 1960കളിലും 70 കളിലും പാശ്ചാത്യ രാജ്യങ്ങളിൽ വളർന്നു വന്ന വിപത്താണ് ചൈൽഡ് പോർണോഗ്രഫിക് വീഡിയോ നിർമ്മാണം. ഫോട്ടോഗ്രഫിയിലുണ്ടായ മുന്നേറ്റമാണ് ഇത്തരം വീിഡിയോ നിർമ്മാണത്തിന് വളമായത്. പക്ഷേ ഭൂരിഭാഗം വരുന്ന ജനങ്ങൾക്കും ഇതിനെക്കുറിച്ച് അറിവില്ലായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നെണ്ടെന്ന അവബോധം

പാശ്ചാത്യ രാജ്യങ്ങളിലെ സർക്കാരുകൾക്ക് സൃഷ്ടിക്കാൻ തിയയുടെ മരണത്തിന് കഴിഞ്ഞു.

എന്താണ് ചൈൽഡ് പോർണോഗ്രാഫി

പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് എതിർലിംഗത്തിൽപ്പെട്ടതോ സ്വന്തം ലിംഗത്തിൽപ്പെട്ടതോ ആയ ആളോട്/ ആൾക്കാരോട് തോന്നുന്ന ശാരീരിക മാനസിക ആകർഷണമാണ് ലൈംഗിക ചായവ്. എന്നാലിത് മറ്റൊരാളെ ആക്രമിക്കുന്നതിലേക്കും ചൂഷണം ചെയ്യുന്നതിലേക്കും എത്തുമ്പോൾ അതിന്റെ ഗതി മാറുന്നു.കൗതുകത്തിനപ്പുറം കുട്ടികളെ ലൈംഗിക വസ്തുക്കളായി കാണുമ്പോളുണ്ടാകുന്നതാണ് ചൈൽഡ് പോർണേഗ്രാഫി. ശൈശവ / ബാല ലൈംഗിക ചൂഷണത്തിലൂടെ കുട്ടികളെ ലെംഗിക ദൃശ്യമൊരുക്കുന്നതിന് പങ്കാളിയാക്കുന്നത് മാപ്പർഹിക്കാത്ത കുറ്റകൃത്യമാണ്. ഇത്തരം ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിലൂടെ അത് കുട്ടികളുടെ വ്യക്തിത്വത്തേയും മാനസിക അവസ്ഥയേയും സാരമായി ബാധിക്കുന്നു.

വീഡിയോകൾ ഏങ്ങനെ

ചിത്രീകരിക്കപ്പെടുന്നു

ഇതൊരു വലിയ വ്യവസായത്തിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനമാണ്. പല രീതിയിൽ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കുട്ടികളെ കൊണ്ടു വരുന്നു. ആദ്യം കുട്ടികളോട് സ്നേഹം പ്രകടിപ്പിച്ച് വിശ്വാസം ആർജ്ജിച്ചശേഷം അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും അത് ഒളികാമറയിൽ പകർത്തുകയുമാണ് സാധാരണയായി ചെയ്യാറുള്ളത്. കുട്ടികളെ ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ച് ബോധം കൃത്യമായി ഇല്ലാത്ത സാഹചര്യം സൃഷ്ടിച്ച ശേഷം ദൃശ്യങ്ങൾ പക‌‌ർത്തുന്നതാണ് മറ്റൊരു രീതി .


ഇവർ പ്രത്യേക വിഭാഗമാണോ?

പൊതുവെ എല്ലാത്തരം പോൺവിഡിയോകളും കാണുന്നവരുണ്ടെങ്കിലും ലൈംഗിക താത്പര്യമനുസരിച്ച് പ്രത്യേക വിഭാഗത്തിലുള്ളവ മാത്രം കാണുന്നവരും ആസ്വദിക്കുന്നവരുമുണ്ട്. ഇത് പോലെത്തന്നെയാണ് ചൈൽഡ് പോർണോഗ്രഫി ഇഷ്ടപ്പെടുന്നവരും.

പല പോൺ വെബ്സൈറ്റുകളിലും കുട്ടികളെ ലൈെംഗികമായി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമാണ്.ഇത്തരം ദൃശ്യങ്ങൾ കൗതുകത്തിന് കാണുകയും പിന്നീടത് ശീലമാവുകയും ചെയ്താൽ ക്രമേണ ആ വ്യക്തി ഇത്തരം വൈകൃതങ്ങൾക്ക് അടിമപ്പെടാനുള്ള സാധ്യത കൂടുതലാണ്. പോർണോഗ്രാഫിക് ദൃശ്യങ്ങൾ കാണുന്തോറും ഇതിനോടുള്ള മാനസിക വികാരങ്ങൾ നഷ്ടമാകുന്ന വ്യക്തികൾ കൂടുതൽ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ കാണുന്നതിൽ താത്പര്യപ്പെടുന്നു എന്നും അതിനാൽ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപിക്കുന്നതിൽ അത്ഭുതമില്ല എന്നുമാണ് ചൈൽഡ് പോർണോഗ്രഫിയെക്കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധത്തിൽ പറയുന്നത്. ഇത്തരം ദൃശ്യങ്ങൾ കാണാനിഷ്ടപ്പെടുന്നവരിൽ 80 ശതമാനം പേരും കുട്ടികളെ ബലാൽസംഗം ചെയ്യാൻ താത്പര്യപ്പെടുന്നവരാണെന്നും പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടുന്നു.

സമൂഹമാധ്യമങ്ങൾ ഏങ്ങനെ ദുരുപയോഗം ചെയ്യപ്പെടാം

സമൂഹമാധ്യമങ്ങളിലെ ഫോട്ടോകൾ പീഡോഫിലിക് ആയവർക്ക് കുട്ടികളെ ലക്ഷ്യം വെയ്ക്കാൻ സഹായകമാകുന്നു. ഇത്തരക്കാർക്ക് കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ പറ്റിയ ഇടങ്ങളാണിവ. അങ്ങനെ ആർക്കെങ്കിലും ഒരു കുട്ടിയോട് ലൈംഗിക താത്പര്യം തോന്നുകയാണെങ്കിൽ കുട്ടിയുടെ സാഹചര്യങ്ങൾ മനസിലാക്കി വലയിൽ വീഴ്ത്താൻ നോക്കും. ഉദാഹരണമായി വീട്ടിൽ നിന്ന് തന്റെ ആവശ്യങ്ങൾ നിറവേറപ്പെടുന്നില്ല എന്ന് തോന്നുന്ന ഒരു കുട്ടിയെ വലയിൽ വീഴ്‌ത്താൻ ഇവർ കുട്ടിയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സ്നേഹമുള്ള ആളായി അവതരിക്കും. കൂടാതെ സമൂഹമാദ്ധ്യമങ്ങളിലൂടെ കുട്ടി പരിചയപ്പെടുന്ന വ്യക്തികളും കുട്ടിയെ ചൂഷണം ചെയ്യാൻ ശ്രമിച്ചേക്കാം.അതുകൊണ്ട് കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിനും സമൂഹമാദ്ധ്യമങ്ങളിലെ ഇടപെടലിനും മാതാപിതാക്കളുടെ 'കണ്ണ്' നിർബന്ധമായും വേണം.


കർശനമായ നിയമത്തിന്റെ അഭാവമാണ് ഇത്തരം കേസുകൾ വർദ്ധിക്കുന്നതിന് ഒരു കാരണം. ഇന്ത്യയിലെ ഐ.ടി നിയമത്തിലെ 67ാം വകുപ്പ് ഭേദഗതി വരുത്താൻ കാരണമായതിൽ ഒരു കാരണമായി കണക്കാക്കുന്നത് ഒരു വീഡിയോ ക്ളിപ്പും അതിലകത്താക്കപ്പെട്ട അവിനാശ് ബജാജുമാണ്. ആരാണ് അവിനാശ് ബജാജ് ?

(തുടരും)