paedophilia-
സുനിൽ റസ്ദോഗിയെ 2017ൽ അറസ്റ്റ് ചെയ്തപ്പോൾ

തൃ​ശ്ശൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​എ​ൻ​ജി​നി​യ​റു​ടെ​ ​ക​മ്പ്യൂ​ട്ട​റി​ൽ​ ​നി​ന്ന് ​സ്ഥി​ര​മാ​യി​ ​കു​ട്ടി​ക​ളു​ടെ​ ​പോ​ർ​ണോ​ഗ്രാ​ഫി​ ​വെ​ബ്സൈ​റ്റി​ലേ​ക്ക് ​സ​ന്ദ​ർ​ശി​ക്കു​ന്നു​ ​എ​ന്ന​ ​വി​വ​രം​ ​ഇ​ന്റ​ർ​പോ​ളി​ൽ​ ​നി​ന്ന് ​കി​ട്ടി​യതി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​കേ​ര​ള​ ​പൊ​ലീ​സ് ​ഐ.​പി​ ​അ​ഡ്ര​സ് ​ക​ണ്ടെ​ത്തി​ ​അ​യാ​ളു​ടെ​ ​വീ​ട്ടി​ൽ​ ​ചെ​ന്ന​ത്.​ ​നി​ര​വ​ധി​ ​ഹാ​ർ​ഡ് ​ഡി​സ്‌​ക്കുക​ളി​ലാ​യി​ കു​ട്ടി​ക​ളു​ടെ​ ​4​ ​ടെ​റാ​ബൈ​റ്റ് ​അ​ശ്ളീ​ല​ ​ദൃ​ശ്യ​ങ്ങ​ളാ​ണ് ​അ​വി​ടെ​ ​നി​ന്നു​ ​ക​ണ്ടെ​ടു​ത്ത​ത്.​ഒ​രു​ ​ടെ​റാ​ബൈ​റ്റ് ​എ​ന്നാ​ൽ​ 1024​ ​ജി​ഗാ​ബൈ​റ്റ്.​ ​നാ​ലാ​യി​ര​ത്തി​ല​ധി​കം​ ​ജി​ഗാ​ബൈ​റ്റാ​ണ് ​ഇ​യാ​ളു​ടെ​ ​കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.​അ​താ​യ​ത് ​ഈ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ഒ​രാ​ൾ​ ​ക​ണ്ടു​ ​തീ​ർ​ക്ക​ണ​മെങ്കി​ൽ​ ​വ​ർ​ഷ​ങ്ങ​ളെ​ടു​ക്കും.

​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ക​ണ്ടെ​ത്തി​യ​ ​ഇ​തേ​ ​ഓ​പ്പ​റേ​ഷ​നി​ൽ​ ​പി​ടി​യി​ലാ​യെ​ങ്കി​ലും​ ​തെ​ളി​വു​ക​ൾ​ ​ഇ​ല്ലാ​തെ​ ​വി​ട്ട​യ​ക്ക​പ്പെ​ട്ട​വ​രി​ൽ പ്ള​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ളും ഉൾപ്പെട്ടി​രുന്നു. ​ഇ​ന്റ​ർ​പോ​ളി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​കേ​ര​ള​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​ഓ​പ്പ​റേ​ഷ​ൻ​ ​പി​-​ഹ​ണ്ടി​ൽ​ ​കു​രു​ങ്ങി​പ്പോ​യ​വ​ർ​ ​ഇ​ന്ന് ​കേ​ര​ള​ത്തി​ൽ​ ​വ​ർ​ദ്ധി​ച്ച് ​വ​രു​ന്ന​ ​മ​റ്റൊ​രു​ ​പ്ര​ത്യാ​ഘാ​തത്തി​ന്റെ​ ​പ​രി​ച്ഛേ​ദം​ ​മാ​ത്ര​മാ​ണ്.​ ​രാ​ജ്യാ​ന്ത​ര​ ​സ​മൂ​ഹം​ ​കു​റ്റ​കൃ​ത്യ​മെ​ന്ന് ​അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന​ ​ചൈ​ൽ​ഡ് ​പോ​ർ​ണോ​ഗ്രഫി​ ​എ​ന്ന​ ​ത​ഴ​ച്ചു​ ​വ​ള​രു​ന്ന​ ​വി​പത്ത്.​ ​ഓ​പ്പ​റേ​ഷ​ൻ​ ​പി​-​ഹ​ണ്ടി​ന്റെ​ ​പൂ​ർ​ണരൂ​പം​ ​ഓ​പ്പ​റേ​ഷ​ൻ​ ​പീ​ഡോ​ഫി​ലി​ക് ​ഹ​ണ്ട് ​എ​ന്നാ​ണ്.


ചൈ​ൽ​ഡ് ​പോ​ർ​ണോഗ്ര​ഫി​ ​ഒ​രി​ക്ക​ലും​ ​ഇ​ന്റ​ർ​നെ​റ്റി​ന്റെ​ ​സ​ന്ത​തി​യ​ല്ല​. ​പ​ക്ഷേ​ ​സ്വ​കാ​ര്യ​ത​ ​പോ​ലും​ ​വൈ​റ​ലാ​കു​ന്ന​ ​ഈ​-​യു​ഗം​ ​അ​ത് ​പ​ട​ർ​ന്നു​ ​പ​ന്ത​ലി​ക്കാ​ൻ​ ​കാ​ര​ണ​മാ​യി.​ചൈ​ൽ​ഡ് ​പോ​ർ​ണോഗ്ര​ഫി​ ​എ​ന്ന​ ​വാ​ക്കി​ന് ​അ​ഭേ​ദ്യ​മാ​യ​ ​ബ​ന്ധ​മു​ള്ള​ ​പീ​ഡോ​ഫി​ലി​യ​ ​എ​ന്ന​ ​അ​വ​സ്ഥ​ ​കൂ​ടി​ ​പ​റ​യാ​തെ​ ​ചൈ​ൽ​ഡ് ​പോ​ർ​ണോ​ഗ്രാ​ഫി​യെ​ക്കു​റി​ച്ച് ​പ​റ​യാ​ൻ​ ​ക​ഴി​യി​ല്ല.


പീ​ഡോ​ഫി​ലി​യ​ ​എ​ന്ന​ ​വൈ​കൃ​തം
ശ​ത്രു​ക്ക​ളു​ടെ​ ​ആ​ക്ര​മ​ണം​ ​പേ​ടി​ച്ച് ​വി​ശ​പ്പും​ ​ദാ​ഹ​വും​ ​സ​ഹി​ച്ച് ​ദി​വ​സ​ങ്ങ​ളോ​ളം​ ​കോ​ട്ട​യി​ൽ​ ​വലഞ്ഞി​​രു​ന്ന​പ്പോ​ഴാ​ണ് ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ ​കു​ടും​ബ​ത്തി​ലെ​ ​കു​ഞ്ഞ് ​അ​യാ​ളു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​ ​കു​ഞ്ഞി​നെ​ ​തൂ​ക്കി​യെ​ടു​ത്ത് ​സ്വ​ന്തം​ ​മു​റി​യി​ലേ​ക്ക് ​പോ​യ​ ​അ​യാ​ൾ​ ​ര​ണ്ട് ​ദി​വ​സം​ ​ക​ഴി​ഞ്ഞ് ​പു​റ​ത്തി​റ​ങ്ങു​മ്പോ​ഴേ​ക്കും​ ​ഭേ​ദ​പ്പ​ട്ടി​രു​ന്നു,​ ​എ​സ്.​കെ.​പൊ​റ്റ​ക്കാ​ടി​ന്റെ​ ​ആ​ഫ്രി​ക്ക​ൻ​ ​പ​ശ്ചാ​ത്ത​ല​മു​ള്ള​ ​നോ​വ​ലി​ൽ​ ​പ​റ​യു​ന്ന​ ​ഈ​ ​അ​വ​സ്ഥ​ ​ത​ന്നെ​യാ​ണ് ​പീ​ഡോ​ഫി​ലി​ക്ക് ​ആ​യ​ ​ഒ​രു​ ​വ്യ​ക്തി​ക്ക് ​സം​ഭ​വി​ക്കു​ന്ന​തും.​കു​ട്ടി​ക​ളെ​ ​കൊ​ന്ന് ​ചോ​ര​ ​കു​ടി​ക്കു​ന്ന​തി​ന് ​തു​ല്യ​മാ​ണ് ​പീ​ഡോ​ഫീ​ലി​യ​ ​എ​ന്ന​ ​വൈ​കൃ​തം.​ ​കു​ട്ടി​ക​ളോ​ട് ​സാ​ധാ​ര​ണ​യാ​യി​ ​തോ​ന്നാ​റു​ള്ള​ ​വാ​ത്സ​ല്യ​മ​ല്ല​ ​ഇ​ത്ത​ര​ക്കാ​ർ​ക്ക് ​തോ​ന്നു​ക.​ ​മ​റി​ച്ച് ​ലൈം​ഗി​ക​ ​താ​ത്പ​ര്യ​മാ​യി​രി​ക്കും.​ ​പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​ ​കു​ട്ടി​ക​ളോ​ടോ​ ​കു​ട്ടി്യോ​ടോ​ ​പ്രാ​യ​പൂ​ർ​ത്തി​യാ​യ​ ​ഒ​രാ​ൾ​ക്ക് ​തോ​ന്നു​ന്ന​ ​ലൈം​ഗി​ക​ ​താ​ത്പ​ര്യ​മാ​ണ് ​പീ​ഡോ​ഫീ​ലി​യ.​ ​ഗു​രു​ത​ര​മാ​യ​ ​മാ​ന​സി​കാ​വ​സ്ഥ​യാ​ണി​ത്.​ ​ഈ​ ​അ​വ​സ്ഥ​ ​കൂ​ടു​ത​ലാ​യും​ ​കാ​ണ​പ്പെ​ടു​ന്ന​ത് ​പു​രു​ഷ​ൻ​മാ​രി​ലാ​ണ്.​ ​ചെ​റു​പ്പ​ത്തി​ൽ​ ​ലൈം​ഗി​ക​ ​അ​തി​ക്ര​മ​ത്തി​ന് ​വി​ധേ​യ​മാ​യ​വ​രാ​യി​രി​ക്കും​ ​പീ​ന്നീ​ട് ​പീ​ഡോ​ഫി​ലി​ക്കാ​യി​ ​മാ​റു​ന്ന​ത്.


കേ​ര​ള​ത്തെ​ ​ന​ടു​ക്കി​യ​ ​തൊ​ടു​പു​ഴ​ ​സം​ഭ​വ​ത്തി​ൽ​ ​അ​മ്മ​യു​ടെ​ ​കാ​മു​ക​നാ​യ​ ​അ​രു​ൺ​ ​ആ​ന​ന്ദ് ​ഇ​ള​യ​ ​കു​ഞ്ഞി​നെ​ ​ലൈം​ഗി​ക​മാ​യി​ ​ഉ​പ​ദ്ര​വി​ച്ചി​രു​ന്നു.​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​പോ​സ്കോ​ ​നി​യ​മ​പ്ര​കാ​രം​ ​ഈ​യി​ടെ​ ​കേ​സെ​ടു​ത്തു.​ ​വി​ദ്യാ​ഭ്യാ​സ​മു​ള്ള​ ​കാ​ണാ​ൻ​ ​വ​ള​രെ​ ​സ്മാ​ർ​ട്ടാ​യ​ ​ഈ​ ​ചെ​റു​പ്പ​ക്കാ​ര​ൻ​ ​എ​ന്തു​കൊ​ണ്ടി​ങ്ങ​നെ​ ​പെ​രു​മാ​റി?


ഇ​ന്ത്യ​ ​പേ​ടി​ച്ച​ ​സു​നി​ൽ​ ​റ​സ്ദോ​ഗി


അ​ഞ്ച് ​കു​ട്ടി​ക​ളു​ടെ​ ​അ​ച്ഛ​നാ​യ​ ​ആ​ ​ത​യ്യ​ൽ​ക്കാ​ര​ൻ​ ​ഉ​ത്ത​രാ​ഖ​ണ്ഡി​ൽ​ ​നി​ന്ന് ​സ്കൂ​ൾ​ ​കു​ട്ടി​ക്ക​ൾ​ക്കാ​യി​ ​ത​യ്പ്പി​ച്ചി​രി​ക്കു​ന്ന​ ​വ​സ്ത്ര​വും​ ​സ​മ്മാ​ന​ ​പൊ​തി​യു​മാ​യി​ ​ഡ​ൽ​ഹി​യി​ലെ​ത്തു​മാ​യി​രു​ന്നു.​ ​നോ​ട്ട​മി​ട്ടി​രി​ക്കു​ന്ന​ ​കു​ട്ടി​ക​ളു​ടെ​ ​ലി​സ്റ്റ് ​അ​യാ​ൾ​ ​മു​ൻ​പ് ​ത​ന്നെ​ ​ത​യ്യാ​റാ​ക്കി​യി​രി​ക്കും.​ ​സ്കൂ​ൾ​ ​വി​ട്ട് ​ഒ​റ്റ​യ്ക്കാ​വു​ന്ന​ ​കു​ട്ടി​യു​ടെ​ ​പി​റ​കെ​ ​അ​യാ​ൾ​ ​കൂ​ടും.​ ​അ​ച്ഛ​ന്റെ​ ​സു​ഹൃ​ത്താ​ണെ​ന്നും​ ​സ​മ്മാ​ന​ങ്ങ​ൾ​ ​കൊ​ണ്ട് ​വ​ന്നി​ട്ടു​ണ്ടെ​ന്നും​ ​പ​റ​ഞ്ഞ് ​കു​ട്ടി​യെ​ ​വ​ശീ​ക​രി​ച്ച് ​ഒ​ഴി​ഞ്ഞ​ ​സ്ഥ​ല​ത്ത് ​കൊ​ണ്ടു​പോ​യി​ ​പീ​ഡി​പ്പി​ക്കും.​ ​പ​ല​പ്പോ​ഴും​ ​കെ​ട്ടിട​ങ്ങ​ളു​ടെ​ ​ടെ​റ​സു​ക​ളാ​ണ് ​അ​യാ​ൾ​ ​തി​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്.​ ​ഏ​ഴ് ​വ​യ​സി​നും​ ​പ​ത്ത് ​വ​യ​സി​നു​മി​ട​യി​ലു​ള്ള​ 500​ ​കൂ​ട്ടി​ക​ളെ​ 12​ ​വ​ർ​ഷ​മാ​യി​ ​ഇ​യാ​ൾ​ ​പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ട് ​എ​ന്നാ​ണ് ​ക​ണ​ക്ക്.​ ​ഇ​ന്ത്യ​ ​ക​ണ്ട​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പീ​ഡോ​ഫി​ലി​ക്കാ​ണ് ​സു​നി​ൽ​ ​റ​സ്ദോ​ഗി.​


2017​ൽ​ ​ഇ​യാ​ൾ​ ​പി​ടി​യി​ലാ​വു​ന്ന​തി​ന് ​മു​ൻ​പ് ​ത​ന്നെ​ ​കു​ട്ടി​ക​ളെ​ ​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തി​ന്റെ​ ​പേ​രി​ലും​ ​മ​റ്റ് ​കു​റ്റ​ങ്ങ​ളു​ടെ​ ​പേ​രി​ലും​ ​പ​ല​ ​ത​വ​ണ​ ​ ​ജ​യി​ലി​ലാ​യി​രു​ന്നു.​എ​ന്നാ​ൽ​ ​ഭാ​ര്യ​യോ​ടോ​ ​മ​ക്ക​ളോ​ടോ​ ​അ​പ​മ​ര്യാ​ദ​യാ​യി​ ​പെ​രു​മാ​റു​ന്ന​ ​ഒ​രാ​ളാ​യി​രു​ന്നി​ല്ല​ ​സു​നി​ൽ.​ ​രാ​ത്രി​ ​വൈ​കും​ ​വ​രെ​ ​ടി.​വി​യി​ൽ​ ​കൊ​ല​പാ​ത​ക​ ​പ​ര​മ്പ​ര​ക​ൾ​ ​കാ​ണു​ക​ ,​ ​വി​ദേ​ശ​ ​ചാ​ന​ലു​ക​ളി​ലെ​ ​മെ​ലി​ഞ്ഞ​ ​സു​ന്ദ​രി​മാ​രു​ടെ​ ​ഫാ​ഷ​ൻ​ ​ഷോ​ക​ൾ​ ​കാ​ണു​ക​ ​എ​ന്നി​വ​യാ​യി​രു​ന്നു​ ​അ​യാ​ളു​ടെ​ ​ഹോ​ബി​ക​ൾ.​ന​ന്നാ​യി,​ ​അ​യാ​ൾ​ ​പി​ടി​ക്ക​പ്പെ​ട്ട​ല്ലോ​ ​എ​ന്നാ​ണ് ​രോ​ഗ​ക്കി​ട​ക്ക​യി​ലായി​രുന്ന​ ​സു​നി​ലി​ന്റെ​ ​ഭാ​ര്യ​ ​ഭാ​വ്ന​ ​അ​ന്ന് ​പ​ത്ര​ക്കാ​രോ​ട് ​പ്ര​തി​ക​രി​ച്ച​ത്.


ഇ​തു​വ​രെ​ ​പ​റ​ഞ്ഞ​ത് ​പീ​ഡോ​ഫീ​ലി​യ​ ​എ​ന്ന​ ​മാ​ന​സി​ക​ ​വൈ​കൃ​ത​ത്തെ​ക്കു​റി​ച്ചാ​ണ്.​ ​ഇ​ന്റ​ർ​നെ​റ്റ​ി​ന്റെ​ ​വ​ര​വ് ​ഇ​തി​നെ​ ​ചൈ​ൽ​ഡ് ​പോ​ർ​ണോ​ഗ്ര​ഫി​ക് ​വീ​ഡി​യോ​ക​ളു​ടെ​ ​സൃ​ഷ്ടി​യി​ലേ​ക്കു​യ​ർ​ത്തി.​ ​കു​ട്ടി​ക​ളു​ടെ​ ​ന​ഗ്ന​ചി​ത്ര​ങ്ങ​ൾ​ ​ആ​സ്വ​ദി​ക്കു​ന്ന​ ​ത​ല​ത്തി​ൽ​ ​നി​ന്ന് ​വീ​ഡി​യോ​ ​നി​ർ​മ്മാ​ണം​ ​വ​രെ​ ​എ​ത്തി​യ​പ്പോ​ൾ​ ​ഇ​തി​ന് ​വേ​ണ്ടി​ ​കു​ട്ടി​ക​ൾ​ ​ഉ​പ​യോ​ഗി​ക്ക​പ്പെ​ടാ​ൻ​ ​തു​ട​ങ്ങി.​ 1984​ലാ​ണ് ​ആ​റ് ​വ​യ​സു​കാ​രി​ ​തി​യ​ ​പ്യൂ​ബോ​ർ​ക് ​മ​രി​ച്ച​ത്.​ ​മ​രി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​അ​വ​ളു​ടെ​ ​ശ​രീ​ര​ത്തി​ൽ​ ​അ​മി​ത​മാ​യ​ ​അ​ള​വി​ൽ​ ​കൊ​ക്കെ​യ്നു​ണ്ടാ​യി​രു​ന്നു.​ ​ആ​റ് ​വ​യ​സു​കാ​രി​ ​ഏ​ങ്ങ​നെ​ ​കൊ​ക്കെ​യ​ൻ​ ​ഉ​പ​യോ​ഗി​ച്ചു​?​ ​ന​മ്മ​ളാ​രും​ ​​അ​റി​യാ​ത്ത​ ​തി​യ​ ​പ്യൂ​ബോ​ർ​ക്കി​നെ​ക്കു​റി​ച്ച് ​നാ​ളെ​ ​വാ​യി​ക്കാം

ഓപ്പറേഷൻ പി-ഹണ്ട്

പീഡോഫീലിക് ഹണ്ട് ആണ് ഓപ്പറേഷൻ പി-ഹണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചതോടു കൂടി ഇവയെ നീരീക്ഷിക്കാൻ കേരള പൊലീസിന്റെ സൈബർ ഡോമിനു കീഴിൽ ഇന്റ‌നെറ്റ് ഉപയോഗം നീരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട സംഘം. ചൈൽഡ് പോർണോഗ്രഫി, സെക്സ് റാക്കറ്റ്,ലഹരി മരുന്നുകളുടെ കൊടുക്കൽ വാങ്ങലുകൾ എന്നിവ ഇവർ നിരീക്ഷിക്കുന്നു.കുട്ടികളുടെ പോർണോഗ്രഫിയുടെ നീരീക്ഷണത്തിന് പ്രത്യേക വിഭാഗത്തെ ഇതിൽ ചുമതലപ്പെടുത്തിയത്.

സൈബർഡോം

ചൈൽഡ് പോർണോഗ്രാഫിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കാൻ കേരള പൊലീസിന്റെ സൈബർ സെല്ലിൽ ഇന്റർപോളിന്റെ പരിശീലനം സിദ്ധിച്ച പ്രത്യേക പൊലീസ് വിഭാഗമുണ്ട്. പബ്ളിക് -പ്രൈവറ്റ് പാർട്ട്ണർഷിപ്പായിട്ടാണ് സൈബർഡോമിന്റെ പ്രവർത്തനം. ഇത്തരം കാര്യങ്ങൾ നിരീക്ഷിച്ച് പൊലീസിന് റിപ്പോർട്ട് ചെയ്യാൻ സന്നദ്ധപ്രവർത്തകരുണ്ട്.

നാ​ളെ ​:​പൂ​മ്പാ​റ്റ​ക​ളു​ടെ​ ​ചി​റ​ക​രി​യ​പ്പെ​ടു​ന്ന​തെ​ങ്ങ​നെ ?