കിളിമാനൂർ:വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെയും നാഷണൽ ഹെൽത്ത് മിഷൻ പഴയകുന്നുമ്മൽ ഗവ.ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അസോസിയേഷൻ ഓഫീസിൽ ബോധവത്കരണവും ഹോമിയോ പ്രതിരോധ മരുന്ന് വിതരണവും നടത്തി.ബോധവത്കരണ ക്ലാസിന് പഴയകുന്നുമ്മൽ ഗവ.ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ആഫീസർ എം.രഘുനാഥൻ നായർ നേതൃത്വം നൽകി. പ്രതിരോധ മരുന്നുകളുടെ വിതരണോദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി ഭരണ സമിതിയംഗം ചന്ദ്രികയ്ക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.ജനറൽ സെക്രട്ടറി എൻ.ഹരികൃഷ്ണൻ,പ്രഫ.എം.എം.ഇല്യാസ്,ആർ.അനിൽകുമാർ, വി.വത്സകുമാരൻ നായർ, രാജേന്ദ്രൻപിള്ള,ജയചന്ദ്രൻ,വിജയൻ,മഞ്ജു തുടങ്ങിയവർ സംസാരിച്ചു.