വെള്ളറട: വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. അദ്ധ്യായന വർഷ ആരംഭത്തിൽ നെയ്യാറ്റിൻകര ബിഷപ്പും കോളേജിന്റെ രക്ഷാധികാരിയുമായ ബിഷപ്പ് ഡോ: വിൽസന്റ സാമുവൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകമാകാതെ പഠന പ്രക്രിയ പൂർത്തീകരിക്കണമെന്നും ആധുനിക കാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി വിദ്യ അഭ്യസിക്കണമെന്നും ബിഷപ്പ് പറഞ്ഞു. കോളേജ് മാനേജർ ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ജെ. വിജയകുമാർ, ബി.എഡ് കോളേജ് പ്രിൻസിപ്പാൾ സി. നാരായണപിള്ള, ഷാജി, വിൽസൻ, പ്രിൻസിലാലി, ബൈജു. വി. എൽ, ജി. സെൽവിൻ ജോസ്, സനൽ ക്ളീറ്റസ് തുടങ്ങിയവർ സംസാരിച്ചു. സിവിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബിഷപ്പിന്റെ നേതൃത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും നടന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ നടക്കും.