culc

മുരുക്കുംപുഴ : മുരുക്കുംപുഴ ലയൺസ് ക്ളബ്, വെയിലൂർ മുസ്ളിം പുത്തൻപള്ളി ജമാഅത്ത്, കൾച്ചറൽ ഒാർഗനൈസേഷൻ ലൈബ്രറി എന്നിവയുടെ സഹകരണത്തോടെ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും വെയിലൂർ ഗവ. ഹൈസ്കൂളിൽ നടന്നു. മംഗലപുരം പഞ്ചായത്ത്, അഴൂർ പഞ്ചായത്ത് പ്രദേശങ്ങൾ പൂർണമായും തിമിര വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയതെന്നും തുടർന്നും ഇൗ പ്രദേശങ്ങളിൽ ക്യാമ്പുകൾ നടത്തി തിമിര ബാധിതരെ കണ്ടെത്തുമെന്നും മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റ് ലയൺ എ.കെ. ഷാനവാസ് പറഞ്ഞു.

ക്യാമ്പിൽ 300 ൽപ്പരംപേർ പങ്കെടുക്കുകയും 28 പേരെ തിമിര ശസ്ത്രക്രിയയ്ക്കക്കായി അരവിന്ദ് കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. യാത്രചെലവ് , ആഹാരം, ശസ്ത്രക്രിയ ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും പൂർണമായും സൗജന്യമാണ്. ക്യാമ്പിൽ വച്ച് 150 ഒാളം പേർക്ക് സൗജന്യനിരക്കിൽ കണ്ണടകളും വിതരണം ചെയ്തു. ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ (ഇലക്ട്) ലയൺ ഡോ. എ.ജി. രാജേന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റും കൾച്ചറൽ ഒാർഗനൈസേഷൻ ലൈബ്രററി പ്രസിഡന്റുമായ ലയൺ എ.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര, ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ്, ലയൺ ശിവകുമാർ, ലയൺ ഡോ. ചർച്ചിൽ ബെൽ, ലയൺ കബീർദാസ്, ലയൺ ഗിരീഷ് ബാബു, ലയൺ ബഷീർ, ലയൺ അനിൽലാൽ, ലയൺ കൃത്തിദാസ്, ലയൺ അബ്ദുൽ വാഹീദ്, ലയൺ അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.