ആര്യനാട്: എസ്.എൻ.ഡി.പി.യോഗം ആര്യനാട് യൂണിയനിലെ മേഖലാ സംയുക്തയോഗം യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്, ഡയറക്ടർ ബോർഡംഗം എസ്. പ്രവീൺകുമാർ, പഞ്ചായത്ത് കമ്മിറ്റിഅംഗങ്ങളായ ബി. മുകുന്ദൻ, കാഞ്ഞിരംവിള ശിശുപാലൻ, ജി. വിദ്യാധരൻ, കൗൺസിലർമാരായ ദ്വിജേന്ദ്രലാൽ ബാബു, വി.ശാന്തിനി, കൊറ്റംപള്ളി ഷിബു, കൊക്കോട്ടേല ബിജു, പി.ജി. സുനിൽ എന്നിവർ സംസാരിച്ചു. ആര്യനാട്, ആലംകോട്, കുറ്രിച്ചൽ, കൊറ്റംപള്ളി, കമ്പനിമുക്ക്, കാഞ്ഞിരംവിള, കാട്ടാക്കട, പരുത്തിപ്പള്ളി, പന്നിയോട്, പൂവച്ചൽ, വെളിയന്നൂർ, വീരണകാവ് എന്നീ ശാഖകളിലെ ഭരണസമിതി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.