വിതുര: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വിതുര യൂണിറ്റിന്റെ നേതൃത്വത്തിൽ വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ വച്ച് പ്രതിഭാസംഗമവും പുരസ്‌കാരവിതരണവും നടത്തി. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ നിന്നും എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ഉപഹാരം നൽകി ആദരിച്ചു. സമ്മേളനം ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ. മാടസ്വാമിപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഏകോപസസമിതി ജില്ലാ സെക്രട്ടറി വൈ. വിജയൻ, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. വേലപ്പൻ, പഞ്ചായത്തംഗം ഷാഹുൽനാഥ് അലിഖാൻ, മുൻ വിതുര പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. വിദ്യാസാഗർ, ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് പാലോട് കുട്ടപ്പൻനായർ, വിതുര യൂണിറ്റ് സെക്രട്ടറി എ.ആർ. സജീദ്, ട്രഷർ എം.എസ്. രാജേന്ദ്രൻ, ഫെഡറേഷൻസ് ഒാഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാ പ്രസിഡന്റ് ജി. ബാലചന്ദ്രൻനായർ, കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് പാക്കുളം അയൂബ്, പി. ശ്രീകണ്ഠൻനായർ, ഇൗഞ്ചപ്പുരി മുഹമ്മദ് റാഫി, സുന്ദരേശൻനായർ, എം. ഷിഹാബ്ദ്ദീൻ, വി.എൻ. സജി, സുരേന്ദ്രകുറുപ്പ്, കമലാസനൻനായർ, വി. ഗോപകുമാർ, എ. നിസാമുദ്ദീൻ, ബിജുകുമാർ തിങ്കൾ, പി.എ. റഷീദ്, വിതുര റഷീദ്, അനിൽ എന്നിവർ പങ്കെടുത്തു. കേരളകൗമുദി വിതുര ലേഖകൻ കെ. മണിലാൽ, സിനിമാനടൻ വിതുര തങ്കച്ചൻ, എ. അബ്ദുൽവാഹീദ്, ദേശീയ അത്‌ലറ്റിക് താരം ഗായത്രി എന്നിവരെ യോഗത്തിൽ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.