വിഴിഞ്ഞം: അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ ജന്മദിനം പ്രമാണിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. അദാനി ഗ്രൂപ്പിന്റെ വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പ് സി.ഇ.ഒ. രാജേഷ് ഝാ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കൂടാതെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്നേഹ സാന്ദ്രം ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് അദാനി ജീവനക്കാർ വസ്ത്രങ്ങളും വിതരണം ചെയ്തു. വൃക്ഷത്തൈ നടൽ അദാനി ഫൗണ്ടേഷൻ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗം മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അദാനി ഫൗണ്ടേഷൻ പ്രവർത്തകരായ സെബാസ്റ്റ്യൻ ബ്രിട്ടോ, വിനോദ്,ജിതിൻ, ശ്രീനാഥ് , ലിംന,മായ ,ഗായത്രി പവിത്രൻ,മീര മറിയം സ്കറിയ എന്നിവർ പങ്കുചേർന്നു.