ടൈംടേബിൾ
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് (2013 അഡ്മിഷന് മുൻപ്) മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റർ പരീക്ഷ 28 നും നാലാം സെമസ്റ്റർ പരീക്ഷ ജൂലായ് 2 നും ആരംഭിക്കും. വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത കോളേജുകളിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി തങ്ങൾക്കനുവദിച്ചിരിക്കുന്ന യു.ഐ.ടി സെന്ററുകളിൽ പരീക്ഷ എഴുതണം.
വൈവാ വോസി
രണ്ടാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവാ വോസി 26 ന് തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ നടത്തും.
പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ ഒന്നും രണ്ടും വർഷ എം.എ ഇംഗ്ലീഷ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കരട് മാർക്ക് ലിസ്റ്റ് ജൂലായ് 10 മുതൽ ഇ.ജി IV സെക്‌ഷനിൽ നിന്നു കൈപ്പറ്റാം.
സ്‌പോട്ട് അഡ്മിഷൻ
സർവകലാശാലയുടെ എം.എ മ്യൂസിക് പഠനവകുപ്പിലെ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർത്ഥികൾ 27 ന് പ്രവേശനപരീക്ഷയ്ക്ക് തയ്യാറായി അതതു ഡിപ്പാർട്ട്‌മെന്റിൽ എത്തിച്ചേരണം.
സീറ്റൊഴിവ്
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ (മോർണിംഗ് ബാച്ച്) കോഴ്സിന് സീറ്റൊഴിവുണ്ട്. യോഗ്യത: പ്രീഡിഗ്രി/പ്ലസ്ടു. പ്രവേശനത്തിന് പി.എം.ജി ജംഗ്ഷനിലുളള സി.എ.സി.ഇ.ഇ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 - 2302523.
അപേക്ഷ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അഡ്വാൻസ്ഡ് ഫംഗ്ഷണൽ ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് കോഴ്സ്, പി.ജി ഡിപ്ലോമ ഇൻ യോഗാ തെറാപ്പി കോഴ്സ് (മോർണിംഗ് ബാച്ച്) കോഴ്സുകൾക്ക് 29 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന് സർവകലാശാല സെനറ്റ് ഹാൾ കാമ്പസിലെ എസ്.ബി.ഐ ബാങ്കിൽ A/c No. 57002299878 ൽ 100 രൂപ അടച്ച രസീത് സഹിതം പി.എം.ജി ജംഗ്ഷനിലെ സ്റ്റുഡന്റ്സ് സെന്റർ കാമ്പസിലുളള CACEE ഓഫീസിൽ നേരിട്ട് ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക്: 0471 - 2302523
കേരള സർവകലാശാല യു.ജി/പി.ജി പ്രവേശനം 2019
കമ്മ്യൂണിറ്റി ക്വോട്ട/ സ്‌പോർട്സ് ക്വോട്ട പ്രവേശനം ഓൺലൈൻ അപേക്ഷയിൽ തിരുത്തലിന് അവസരം
ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വോട്ട / സ്‌പോർട്സ് ക്വോട്ട പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷയിൽ 22 മുതൽ 30 വരെ തിരുത്തലുകൾ വരുത്താം. തിരുത്തലുകൾക്ക് വേണ്ടി സർവകലാശാലയെ സമീപിക്കേതില്ല. കമ്മ്യൂണിറ്റി ക്വോട്ട / സ്‌പോർട്സ് ക്വോട്ട ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30.