വെഞ്ഞാറമൂട്: കന്യാകുളങ്ങര റാസി മൻസിലിൽ ഹാജി അബൂബക്കർ കുഞ്ഞ് മുസല്യാർ (67) നിര്യാതനായി. വെമ്പായം ജമാഅത്ത് ഇമാമും മദ്രസ്സാ അദ്ധ്യാപകനുമായിരുന്നു. വെഞ്ഞാറമൂട്, കന്യാകുളങ്ങര, കട്ടയ്ക്കാൽ, ഇടവ, എന്നിവിടങ്ങളിലെ ജമാഅത്തുകളിലും ഇമാമായും മദ്രസ്സാ അദ്ധ്യാപകനുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സുബൈദാ ബീവി. മക്കൾ: സുമയ്യാ ബീവി, മുഹമ്മദ് റാസി, ഷാക്കിറ. മരുമക്കൾ : നജീം മൗലവി, നജീബ്, തസ്‌നി . മയ്യിത്ത് കന്യാകുളങ്ങര ജമാഅത്തിൽ ഖബറടക്കി.