pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് ഐസിസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻ.ഐ.എ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ അഞ്ച് കേസുകളിലായി 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. തലസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രകടനങ്ങളിൽ വിദ്യാർത്ഥികളെ നിർബന്ധപൂർവം പങ്കെടുപ്പിക്കുന്നുവെന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതായുള്ള പരാതികൾ സർക്കാരിന്റ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നാളിതുവരെ 12 ക്രിമിനൽ കേസുകൾ സി.ബി.ഐക്ക് വിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.