kerala-university
kerala university

ടൈംടേബിൾ

വിദൂര വിദ്യാഭ്യാസ വിഭാഗം ജൂലായ് 10, 11 തീയതികളിൽ എസ്.ഡി.ഇ പാളയം സെന്ററിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി ഡിഗ്രി (2017 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷയുടെ (LISB 47 – Information Technology) ടൈംടേബിൾ വെബ്‌സൈറ്റിൽ.


പരീക്ഷാകേന്ദ്രങ്ങൾ

ജൂലായ് 3 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ തുടങ്ങിയുളള എല്ലാ എം.ബി.എ പരീക്ഷകൾക്കും സി.ഇ.ടി തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഐ.എം.കെ കാര്യവട്ടത്തും ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ്, കൊല്ലം, ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ യു.ഐ.എം മുക്കലും ലൂർദ് മാതാ കോളേജ് കുറ്റിച്ചൽ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കിക്മ നെയ്യാർഡാംമിലും മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ്, നെടുമങ്ങാട് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ യു.ഐ.എം പൂജപ്പുരയിലും രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ യു.ഐ.എം വർക്കലയിലും എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി അടൂർ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ യു.ഐ.എം ഏഴംകുളത്തും പരീക്ഷ എഴുതണം.

പരീക്ഷാഫീസ്

ഒന്നാം വർഷ ബി.ഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലായ് 9 വരെയും 50 രൂപ പിഴയോടെ 11 വരെയും 125 രൂപ പിഴയോടെ ജൂലായ് 15 വരെയും അപേക്ഷിക്കാം.

മൂന്നാം വർഷ എം.ബി.ബി.എസ് പാർട്ട് II പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലായ് 8 വരെയും 50 രൂപ പിഴയോടെ 10 വരെയും 125 രൂപ പിഴയോടെ ജൂലായ് 12 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.ബി.എ (2018 സ്‌കീം -ഫുൾ ടൈം/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം, 2018 സ്‌കീം - ഈവനിംഗ് - റഗുലർ) പരീക്ഷകൾക്ക് പിഴ കൂടാതെ 26 വരെയും 50 രൂപ പിഴയോടെ 28 വരെയും 125 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.


പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.കോം, എം.എസ് സി കെമിസ്ട്രി, പോളിമർ കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, സുവോളജി (റഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലായ് 12 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.ബി.എ (2014 സ്‌കീം - ഫുൾ ടൈം/റഗുലർ ഈവനിംഗ്/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ബി.എസ് സി (ആന്വൽ സ്‌കീം) മാത്തമാറ്റിക്സ് മെയിൻ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 19 വരെ അപേക്ഷിക്കാം.


അഭിമുഖം മാറ്റി

എസ്.ഡി.ഇ യിൽ കോൺട്രാക്റ്റ് ലക്ചററെ (ഇംഗ്ലീഷ്) തിരഞ്ഞെടുക്കുന്നതിനായി 28, 29 തീയതികളിൽ നടത്താനിരുന്ന ഇന്റർവ്യൂ മാറ്റി വച്ചു.