copa-america-football
copa america football

ജപ്പാനും ഇക്വഡോറും സമനിലയിൽ കുരുങ്ങി പുറത്ത്

മാറക്കാന : ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചിലിയെ കീഴടക്കി ഉറുഗ്വേ കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഉറുഗ്വേയുടെ വിജയം. മൂന്നു കളികളിൽ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റ് നേടിയ ഉറുഗ്വേ ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് അവസാന എട്ടിലെത്തിയത്. ക്വാർട്ടറിൽ പെറുവാണ് ഉറുഗ്വേയുടെ എതിരാളികൾ. ഒരു മത്സരം തോറ്റെങ്കിലും രണ്ട് ജയവും ആറ് പോയിന്റുമായി ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനവുമായി ചിലിയും ക്വാർട്ടറിൽ കടന്നിട്ടുണ്ട്. കരുത്തരായ കൊളംബിയയാണ് ചിലിയുടെ ക്വാർട്ടർ ഫൈനൽ എതിരാളികൾ.

മാറക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 82-ാം മിനിട്ടിൽ തകർപ്പനൊരു ഹെഡലിലൂടെ എഡിൻസൺ കവാനി നേടിയ ഗോളാണ് ഉറുഗ്വേയ്ക്ക് വിജയം നൽകിയത്. റോഡ്രിഗസ് നൽകിയ പാസാണ് കവാനി ഗോളാക്കി മാറ്റിയത്.

ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ 1-1 ന് സമനിലയിൽ പിരിഞ്ഞ ജപ്പാനും ഇക്വഡോറും ക്വാർട്ടർ കാണാതെ പുറത്തായി. ഇവരിൽ ആർക്കെങ്കിലും ജയിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ മികച്ച മൂന്നാം സ്ഥാനക്കാർ എന്ന രീതിയിൽ അവർ ക്വാർട്ടറിലെത്തിയേനേ. ജപ്പാൻ - ഇക്വഡോർ മത്സരം സമനിലയിൽ കലാശിച്ചത് ഗുണം ചെയ്തത് പെറുവിനും പരാഗ്വേയ്ക്കുമാണ്. എ ഗ്രൂപ്പിൽ നാല് പോയിന്റ് നേടി മൂന്നാ സ്ഥാനക്കാരായി പെറുവും ബി ഗ്രൂപ്പിൽ രണ്ട് പോയിന്റ് നേടി മൂന്നാം സ്ഥാനക്കാരായി പരാഗ്വേയും ക്വാർട്ടർ ടിക്കറ്റെടുത്തു. പരാഗ്വേയ്ക്കും ജപ്പാനും രണ്ട് പോയിന്റായിരുന്നുവെങ്കിലും ഗോൾ മാർജിൻ ജപ്പാന് വിനയായി.

പോയിന്റ് ടേബിൾ

(ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ്)

ഗ്രൂപ്പ് എ

ബ്രസീൽ 3-2-1-0-7

വെനിസ്വേല 3-1-2-0-5

പെറു 3-1-1-1-4

ബൊളീവിയ 3-0-0-3-0

ഗ്രൂപ്പ് ബി

കൊളംബിയ 3-3-0-0-9

അർജന്റീന 3-1-1-1-4

പരാഗ്വേ 3-0-2-1-2

ഖത്തർ 3-0-1-2-1

ഗ്രൂപ്പ് സി

ഉറുഗ്വേ 3-2-1-0-7

ചിലി 3-2-0-1-6

ജപ്പാൻ 3-0-2-1-2

ഇക്വഡോർ 3-0-1-2-1

ക്വാർട്ടർ ഫിക്‌സചർ

ബ്രസീൽ Vs പരാഗ്വേ

(വെള്ളിയാഴ്ച രാവിലെ 6 മുതൽ)

അർജന്റീന Vs വെനിസ്വേല

(വെള്ളിയാഴ്ച രാത്രി 12.30 മുതൽ)

കൊളംബിയ Vs ചിലി

(ശനിയാഴ്ച വെളുപ്പിന് 4.30 മുതൽ)

ഉറുഗ്വേ Vs പെറു

(ശനിയാഴ്ച രാത്രി 12.30 മുതൽ)