പാങ്ങോട് : ഷാർജയിൽ ജോലിസ്ഥലത്തേക്കുപോകവെ കുഴഞ്ഞുവീണ് മരിച്ച ഭരതന്നൂർ കരടിമുക്ക് പത്തുപറ പ്ലാവിള പുത്തൻ വീട്ടിൽ നുജും മുഹമ്മദിന്റെ (45) മൃതദേഹം ഇന്ന് നാട്ടിലെത്തിയ്ക്കും . ശനിയാഴ്ച രാവിലെയായിരുന്നു നുജും മരിച്ചത്. ഷാർജയിൽ തയ്യൽ കടയിൽ ജീവനക്കാരനായിരുന്നു. കുഴഞ്ഞുവീണ നുജുമിനെ പട്രോളിംഗ് പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലുംമരിച്ചു . ഇന്ന് തിരുവനന്തപുരം എയർപോർട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ എട്ടിന് ഭരതന്നൂർ ജമാഅത്തിൽ ഖബറടക്കും. ഭാര്യ. റഫീക്കാ ബീവി. മക്കൾ. അലിഫ് മുഹമ്മദ്. ആമിന.