ലണ്ടൻ : യുവന്റ്സിലേക്ക് ചേക്കേറിയ മൗറീഷ്യോ സരിക്ക് പകരം മുൻ ഇതിഹാസ താരം ഫ്രാങ്ക് ലംപാർഡ് ഇംഗ്ളീഷ് ക്ളബ് ചെൽസിയുടെ പരിശീലകനായേക്കും. ഇപ്പോൾ ഡർബി കൗണ്ടി ക്ളബിന്റെ പരിശീലകനാണ് ലംപാർഡ്. ചെൽസിയുമായി കരാർ ഒപ്പിടുന്നതിനെക്കുറിച്ച് സംസാരിക്കാൻ ലംപാർഡിന് ഡർബി കൗണ്ടി അനുവാദം നൽകിക്കഴിഞ്ഞു. 2001 മുതൽ 2014 വരെ ചെൽസിക്കുപ്പായമണിഞ്ഞ ലംപാർഡ് 211 ഗോളുകൾ നേടിയിട്ടുണ്ട്.
മൂന്ന് പ്രിമിയർ ലീഗും ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗുമുൾപ്പെടെ 13 കിരീട നേട്ടങ്ങളിലും പങ്കാളിയുമായി.
ഗിരീഷ് കൗശിക്ക് ഗ്രാൻഡ്മാസ്റ്റർ
ചെന്നൈ : ഇന്ത്യയിൽ നിന്നുള്ള 63-ാത്തെ ചെസ് ഗ്രാൻഡ് മാസ്റ്ററായി കർണാടകക്കാരൻ ഗിരീഷ് കൗശിക്ക്. മൈസൂർ സ്വദേശിയായ ഈ 23 കാരൻ 2011ൽ ലോക ജൂനിയർ ചാമ്പ്യൻ ഷിപ്പിലാണ് ഗ്രാൻഡ് മാസ്റ്റർ പദവിക്കുള്ള ആദ്യം നോം നേടിയത്. തുടർന്ന് എൻജിനിയറിംഗ് പഠനത്തിന് ശേഷമാണ് ചെസിലേക്ക് തിരിച്ചെത്തിയത്.
ജി.പി അക്കാഡമിയിൽ ബാഡ്മിന്റൺ ടൂർണമെന്റ്
തിരുവനന്തപുരം : തിരുവല്ലം പുഞ്ചക്കരിൽ ജി.പി ബാഡ്മിന്റൺ അക്കാഡമിയിൽ ഈ മാസം 29, 30 തീയതികളിലായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മെൻസ് മാസ്റ്റേഴ്സ് ഡബിൾസ്, മെൻസ് ഡബിൾസ്, അണ്ടർ 13 ബോയ്സ് ആൻഡ് ഗേൾസ് എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 6238202681.