football

റിയോഡിജനീറോ: കോപ്പാ അമേരിക്കയിൽ നിന്ന് പാരാഗ്വെ പുറത്താകരുതേ എന്ന പ്രാർത്ഥനയിലാണ് ഫുട്ബാൾ ആരാധകർ. പരാഗ്വെയിലെ സൂപ്പർമാേഡലായ ലാറിസ് റിക്വീൽമിയെ കൺകുളിർക്കെ കാണാനാണ് ഈ പ്രാർത്ഥന. രാജ്യത്തിന്റെമത്സരം എവിടെയുണ്ടോ ലാറിസ് അവിടെയെത്തും. മത്സരത്തിൽ പരാഗ്വെതോറ്റാലും ഗാലറിയെ മൊത്തത്തിൽ ഇളക്കിമറിച്ചേ ലാറിസ് മടങ്ങാറുള്ളൂ.

2010ലെ ലോകകപ്പ് ഫുട്ബാളിൽ സ്ളോവോക്യയുമായുള്ള മത്സരത്തിൽ പരാഗ്വെ ഗോൾ നേടിയപ്പോൾ ഗാലറിയിൽ നടത്തിയ ആഹ്ളാദപ്രകടനത്തോടെയാണ് ലാറിസ് ആരാധകരുടെ കണ്ണിലുണ്ണിയായത്. ടെലിവിഷൻ ചാനലുകൾ ലാറിസിന്റെ ആനന്ദ നൃത്തം കാമറയിലാക്കാൻ മത്സരിച്ചു.അങ്ങനെ ഒറ്റദിനംകൊണ്ട് അവർ പോപ്പുലറായി. രാജ്യം ലോകകപ്പ് നേടുകയാണെങ്കിൽ പൂർണനഗ്നയാവും എന്നും ലാറിസ് പ്രഖ്യാപിച്ചു. എന്നാൽ, പരാഗ്വെ ഫൈനൽ കാണാതെ പുറത്തായതിനാൽ പ്രഖ്യാപനം നടപ്പാക്കാൻ കഴിഞ്ഞില്ല. ആവർഷം തന്നെ പ്ളേബോയ് മാഗസിന്റെ മുഖച്ചിത്രമാകാനുള്ള അവസരവും ലഭിച്ചു. പുർണനഗ്നയായാണ് പോസുചെയ്തത്. അതാേടെ ലാറിസിന്റെ കരിയർഗ്രാഫ് ഉയർന്നു. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള മോഡലായി മാറി. ഡേറ്റിനായി വമ്പൻ കമ്പനികൾ ക്യൂ നിന്നു. ഇപ്പോൾ വയസ് മുപ്പത്തിനാലായെങ്കിലും സ്ഥിതിയിൽ മാറ്റമില്ല.

പതിവുതെറ്റിക്കാതെ ഇക്കുറിയും കോപ്പാ അമേരിക്കയിൽ രാജ്യത്തെ പ്രോത്സാഹിപ്പിക്കാനെത്തി. കാമറകൾ ലാറിസിന്റെ പ്രകടനങ്ങൾ ഒപ്പിയെടുത്തു. ആരെയും നിരുത്സാഹപ്പെടുത്താതെ പോസുചെയ്യാനും അവർ ശ്രദ്ധിച്ചു. വെള്ളിയാഴ്ച ബ്രസീലുമായാണ് പരാഗ്വെയുടെ അടുത്തമത്സരം. അന്ന് ലാറിസിന്റെ വക എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.