cv

വെഞ്ഞാറമൂട്: ത്വക്ക് രോഗ വിദഗ്ദ്ധരുടെ തുടർവിദ്യാഭ്യാസ പരിപാടിയും, സംസ്ഥാന മെഡിക്കൽ സമ്മേളനവും വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ നടന്നു. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ത്വക്ക് രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മേളനം കോളേജ് ഡീൻ ഡോ. പി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഐ.എ.ഡി.വി.എൽ സംസ്ഥാന പ്രസിഡന്റ് ഡോ. രതീഷ്.ടി.പിള്ള അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ഡോ. ലളിതാ കൈലാസ് സുവനീർ പ്രകാശനം ചെയ്തു. ഡോ. സിമി, ഡോ. സുജ, ഡോ. അർച്ചനാ സിംഗാൾ, ഡോ. ജി. നന്ദകുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഡോ. അരവിന്ദ്, ഡോ. പത്മനാഭക്ഷേണായ്, ഡോ. ശ്രീജിത് ജി.നായർ, ഡോ. അബ്ദുൽ സമദ്, ഡോ. അബേൽ ഫ്രാൻസി, ഡോ. സ്മിതാ ആനി വർഗീസ്, ഡോ. ബീനാ നരേന്ദ്രൻ, ഡോ. ശോഭ കുമാരി, ഡോ. പ്രദീപ് നായർ, ഡോ. രതീഷ്.ടി.പിള്ള, ഡോ. ജോൺ ഫെലിസിറ്റ സാംസൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്ന് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ്, കോട്ടയം ഗവ. മെഡിക്കൽ കോളേജ് എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.