pregnency

ഒട്ടാവ: വന്ധ്യതാ ചികിത്സയിൽ സ്വന്തം ബീജം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ഡോക്ടറെ അധികൃതർ പൊക്കി വൻതുക പിഴചുമത്തി. കാനഡയിലാണ് സംഭവം. 80കാരനായ ബെർനാഡ് നോർമാൻ ആണ് ചികിത്സയിൽ തട്ടിപ്പ് കാണിച്ചത്.ഇയാളുടെ ലൈസൻസും സസ്പെൻഡുചെയ്തിട്ടുണ്ട്. ഡോക്ടറുടെ ചികിത്സയിലൂ

ടെ ജനിച്ച ഒരു കുട്ടി നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്. നൂറിലധികം പേർക്കാണ് ബെർനാഡിന്റെ ചികിത്സയിലൂടെ സന്താനഭാഗ്യമുണ്ടായത്. ഇതിൽ 11 പേരിൽ സ്വന്തം ബീജം തന്നെയാണ് ഡോക്ടർ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

യഥാർത്ഥ അച്ഛൻ ആരെന്നറിയാണ് ബെർനാഡിന്റെ ചികിത്സയിലൂടെ ജനിച്ച കുട്ടി ശ്രമിച്ചത്. ഇതിനൊപ്പം പാരമ്പര്യ രോഗം പിടിപെട്ട മറ്റൊരു കുട്ടിയുടെ ജനിതക ഘടന പരിശോധിച്ചതും വഴിത്തിരിവായി. കുടംബത്തിൽ ആർക്കും അത്തരമൊരു രോഗം ഇല്ലാതിരുന്നതാണ് സംശയത്തിന് കാരണമായത്.ഡോക്ടറുടെ കുടുംബത്തിൽ ഇൗ രോഗമുള്ളവരുണ്ട്. തുടർന്ന് വിശദമായി അന്വേഷണമാരംഭിച്ചു. അതോടെ കള്ളക്കളി മറനീക്കി പുറത്തുവന്നു.

കുട്ടിളുണ്ടാവണമെന്ന ആഗ്രഹവുമായി തന്റെ മുന്നിലെത്തുന്ന സ്ത്രീകളെ ഡോക്ടർ വഞ്ചിക്കുകയായിരുന്നു എന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഭർത്താവിന്റെയോ കാമുകന്റെയോ ബീജം ഉപയോഗിക്കണമെന്നാണ് സ്ത്രീകൾ ആവശ്യപ്പെടുന്നത്. അങ്ങനെ ചെയ്യാമെന്ന് ഉറപ്പുനൽകുമെങ്കിലും സ്വന്തം ബീജമാണ് ഉപയോഗിച്ചിരുന്നത്.

2014ൽ തെറ്റായ ബീജം നിക്ഷേപിച്ചതിനെ തുടർന്ന് ഇൗ ഡോക്ടർ അച്ചടക്ക നടപടി നേരിട്ടിരുന്നു. അബദ്ധം പറ്റിപ്പോയതാണെന്ന് വിശദീകരണം നൽകിയാണ് അന്ന് രക്ഷപ്പെട്ടത്.