general

ബാലരാമപുരം: കേരള സർക്കാരിന്റെ കെയർ ഹോം പദ്ധതി പ്രകാരം അന്തിയൂർ സർവീസ് സഹകരണ ബാങ്കിന്റെ മേൽനോട്ടത്തിൽ നെയ്യാൻറ്റിൻകര വഴുതൂർ സ്വദേശി സെൽവരാജിനും കുടുംബത്തിനും വീട് നിർമ്മിച്ച് നൽകി. വീടിന്റെ താക്കോൽദാനം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കാവിൻപുറം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കോ –ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം വി. മോഹനൻ,​ എൻ.ജി.എ യൂണിയൻ മുൻ സംസ്ഥാന ട്രഷറർ എസ്. രാധാകൃഷ്ണൻ,​ നെയ്യാറ്റിൻകര അസിസ്റ്റന്റ് രജിസ്ട്രാർ പ്രമീള,​ വാർഡ് കൗൺസിലർ ഷീല,​ ബാങ്ക് സെക്രട്ടറി പ്രേമകുമാർ എന്നിവർ പ്രസംഗിച്ചു.